ബെം​ഗളുരുവിൽ ബാല വിവാഹം; മാതാപിതാക്കളുടെ പേരിൽ കേസെടുത്ത് പോലീസ്

ബെം​ഗളുരു; രാജ്യത്തെ നാണക്കേടിലാക്കി ബെം​ഗളുരുവിൽ ബാല വിവാഹം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹംകഴിപ്പിച്ച മാതാപിതാക്കളുടെ പേരിൽ കേസെടുത്ത് പോലീസ്.

ഇക്കഴിഞ്ഞ ഏപ്രിൽ 17-ന് കനകപുര കൊടിഹള്ളിയിലാണ് വിവാഹം നടന്നത്. നഗരത്തിലെ തൊഴിലാളികളാണ് കുട്ടിയുടെ രക്ഷിതാക്കളെന്നും പോലീസ് വ്യക്തമാക്കി.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

വിവാഹം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ സമീപവാസിയാണ് ചൈൽഡ് ഹെൽപ്പ്‌ലൈനിൽ പരാതി നൽകിയത്.

പരാതിയെ തുടർന്ന് തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. വനിതാ- ശിശുക്ഷേമവകുപ്പ് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts