കഴിഞ്ഞ ഒരാഴ്ചയിൽ കർണാടകയിലെയും ബെംഗളൂരു നഗരത്തിലെയും കോവിഡ് വ്യാപന നിരക്കുകൾ ഇവിടെ വായിക്കാം

ബെംഗളൂരു : സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ കോവിഡ് 19 മീഡിയ ബുള്ളറ്റിനുകൾ പ്രകാരം ജൂൺ 7 മുതൽ ജൂൺ 14 വരെയുള്ള ഒരു ആഴ്ചയിൽ 1548 പുതിയ കോവിഡ് 19 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ജൂൺ 7ന് 5452 അകെ കോവിഡ് കേസുകൾ ആണ് ഉണ്ടായിരുന്നത് ഇന്ന് അത് 7000 കേസുകൾ ആയി.

സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയിൽ 26 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 

ജൂൺ ഏഴിന് അകെ മരണങ്ങൾ 63 ആയിരുന്നു. ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം അകെ മരണങ്ങൾ 89 ആയി. 

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ഈ അവസരത്തിലും രോഗമുക്തിയുടെ കാര്യത്തിൽ കർണാടകക് ആശ്വസിക്കാനുള്ള വകയുണ്ട് . ഒരു ആഴ്ച കാലയളവിൽ 1823 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. 

ബെംഗളൂരു നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ 215 പുതിയ കോവിഡ് രോഗികൾ 

ബെംഗളൂരു നഗരത്തിൽ  215 കോവിഡ് 19 കേസുകളാണ് ഒരു ആഴ്ചയിൽ റിപ്പോർട്ട് ചെയ്തത്. പുതിയ രോഗികളിൽ 45% വർദ്ധനവ് ഉണ്ടായി. ജൂൺ 7 ന് 475 കേസുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 690 ആയിട്ടുണ്ട് . 161 ആക്റ്റീവ് കേസുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 330 ആയി. 

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

ബംഗളുരുവിൽ അകെ മരണം 33 ആയി.നഗരത്തിൽഒരു ആഴ്ചയിൽ 17 മരണങ്ങൾ സംഭവിച്ചു. ജൂൺ ഏഴിന് 16 മരണങ്ങളാണ് ബെംഗളൂരു നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് എങ്കിൽ ഇപ്പോൾ അത് 33 ആയി. മരണനിരക്കിൽ 106% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ആഴ്ചയിൽ രോഗമുക്തി നേടിയത് 

29 പേരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
[masterslider id="10"]

Related posts