ബെംഗളൂരു : നഗരത്തിൽ ആദ്യമായി സന്ദർശനത്തിന് എത്തിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മീഷണർ അലക്സ് എല്ലിസ് മൈസൂർ മസാല ദോശ കഴിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി. Delicious #MysuruMasalaDosa!! A great way to begin my first visit to #Bengaluru. ಸಾಕ್ಕ್ಕತ್ ಆಗಿದೆ | बहुत स्वादिष्ट हैं pic.twitter.com/LDa2ZZ0Fua — Alex Ellis (@AlexWEllis) August 4, 2021 സ്വാദിഷ്ടമാണ്, തൻ്റെ ആദ്യ ബെംഗളൂരു സന്ദർശനത്തിൻ്റെ ഗംഭീര തുടക്കമാണ് എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. 92% of Twitter…
Read MoreDay: 5 August 2021
കർണാടകയിൽ ഇന്ന് 1785 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1785 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1651 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.10%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1651 ആകെ ഡിസ്ചാര്‍ജ് : 2852368 ഇന്നത്തെ കേസുകള്‍ : 1785 ആകെ ആക്റ്റീവ് കേസുകള്‍ : 24414 ഇന്ന് കോവിഡ് മരണം : 25 ആകെ കോവിഡ് മരണം : 36705 ആകെ പോസിറ്റീവ് കേസുകള്‍ : 2913512 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തിൽ ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,046 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreനഗരവാസികൾ കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം; ഗൗരവ് ഗുപ്ത
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കമ്മീഷണർ ഗൗരവ് ഗുപ്ത, ഇന്ന് നടന്ന വെർച്വൽ മീറ്റിംഗിൽ, റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളോടും, ട്രേഡ് അസോസിയേഷനുകളോടും കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്ന് ആവശ്യപ്പെട്ടു. അയൽ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന കേസുകൾക്കിളുടെ പക്ഷത്തലത്തിലാണ് ബിബിഎംപി ആസ്ഥാനത്തെ വാർ റൂമിൽ നടന്ന വെർച്വൽ മീറ്റിംഗിൽ സംസാരിക്കവെ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നഗരത്തിലെ ഏതാനും അപ്പാർട്ട്മെന്റുകൾ ദൈനംദിന കേസുകളുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവ് കാണുന്നുണ്ട്. ബെംഗളൂരുവിൽ നിലവിൽ 1% ത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ളത്. കൂടാതെ പ്രതിദിനം…
Read Moreടോക്യോ ഒളിമ്പിക്സ്; ഗുസ്തിയിൽ ഇന്ത്യൻ താരം രവി കുമാര്‍ ദഹിയക്ക് വെള്ളി മെഡൽ
ടോക്യോ: ഒളിമ്പിക് ഗുസ്തിമത്സരത്തിൽ ഇന്ത്യക്ക് വെള്ളി മെഡല്‍. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയ വെള്ളി മെഡൽ നേടിയത്. റഷ്യന്‍ ഒളിമ്പിക് താരം സോര്‍ ഉഗ്യുവിനോട് ദഹിയ പരാജയപെട്ടു. ടെക്നിക്കല്‍ പോയിന്റില്‍ മുന്നിട്ടു നിന്ന സോര്‍ ഉഗ്യു 7-4നാണ് വിജയിച്ചത്. ടോക്യോ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിംപിക്സ് ഗുസ്തിയില്‍ ഇന്ത്യയുടെ ആറാംമെഡലാണിത്. ടോക്കിയോയില്‍ ഇന്ത്യയുടെ രണ്ടാംവെള്ളിയാണ് രവികുമാറിലൂടെ നേടിയത്. ടോക്യോ ഒളിംപിക്സിൽ ഇന്ത്യ ഇതുവരെ രണ്ടു വെള്ളിയും മൂന്നു വെങ്കലവുമാണ് നേടിയത്. ആകെ മെഡല്‍ നേട്ടം…
Read Moreപൊതു താല്പര്യ ഹർജി; പോലീസിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി
ബെംഗളൂരു: നടപ്പാതകളിൽ വാഹനം നിർത്തുന്നതിനെതിരേ ബെംഗളൂരു സിറ്റി പോലീസ് എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് ഉടൻ സത്യവാങ്ങ് മൂലം സമർപ്പിക്കണമെന്ന് ജയനഗർ പോലീസിന് കർണാടക ഹൈക്കോടതിയുടെ നിർദേശം. വാഹനം നടപ്പാതകളിൽ നിർത്തുന്നത് കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നഗരത്തിലെ ഒരു സന്നദ്ധ സംഘടന സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. നടപ്പാതകളിൽ വാഹനം നിർത്തിയിരിക്കുന്നതിന്റെ ചിത്രങ്ങൾ ഉൾപ്പെടെയാണ് സംഘടന ഹർജി സമർപ്പിച്ചത്. ജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇത്തരം പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ കണ്ടുവരുന്നതെന്ന് ഹർജിയിൽ പറഞ്ഞു. സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളും കേബിൾ ടി.വി. ഓപ്പറേറ്റർമാരും…
Read Moreകോൺഗ്രസ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്
ബെംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് രാവിലെ ചാമരാജ്പേട്ട് കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാന്റെ വീട്ടിലും മറ്റു സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. രാവിലെ തുടങ്ങിയ റെയ്ഡുകൾ ശിവാജിനഗറിലെ അദ്ദേഹത്തിന്റെ വീട്, കലാശിപാളയം, ചാമരാജപേട്ട് എന്നിവിടങ്ങളിലെ നാഷണൽ ട്രാവൽസിന്റെ ഓഫീസുകൾ, നഗരത്തിലെ യു.ബി സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റ് എന്നിവിടങ്ങളിലാണ് നടന്നത്. സമീർ ഖാന്റെ മുത്തച്ഛൻ 1930 ൽ ആരംഭിച്ച ഒരു ട്രാവൽ കമ്പനിയാണ് നാഷണൽ ട്രാവൽസ്, അദ്ദേഹവും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് കമ്പനി നിയന്ത്രിച്ചിരുന്നത്. ഐഎംഎ കുംഭകോണവുമായി ബന്ധപ്പെട്ടതാണ് ഈ റെയ്ഡ് നടത്തിയതെന്ന് റിപോർട്ടുകൾ ഉണ്ടെങ്കിലും…
Read Moreഐ.എസ്.ഐ.എസ് റിക്രൂട്ട്മെന്റ്; നാല് പേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു.
ബെംഗളൂരു: കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കേസില്‍ എന്‍.ഐ.എ നാലു പേരെ അറസ്റ്റ് ചെയ്തു. കശ്മീരിലും ബെംഗളൂരുവിലും മംഗളൂരുവിലുമായി നടത്തിയ റെയ്ഡിലാണ് നാല് പേർ അറസ്റ്റിലായത്. ശ്രീനഗര്‍ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപ്പോര സ്വദേശി മുസമ്മില്‍ ഹസന് ഭട്ട്, മംഗളൂരു സ്വദേശി അമര്‍ അബ്ദുള്‍ റഹ്മാന്, ബംഗളൂരു സ്വദേശി ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍ എന്നിവരാണ് എൻ.ഐ.എയുടെ പിടിയിലായത്. കേരളത്തില്‍ നിന്നുള്ള മുഹമ്മദ് അമീന് എന്നയാളുടെ നേതൃത്വത്തില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. എൻക്രിപ്റ്റ് ചെയ്ത ചാറ്റ് പ്ലാറ്റ്ഫോമുകളിൽ വിവിധ ഗ്രൂപ്പുകളിലൂടെയും ചാനലുകളിലൂടെയും…
Read Moreകാപ്പി വ്യാപാരി ലോഡ്ജിൽ മരിച്ചനിലയിൽ
ബെംഗളൂരു: ചിക്കമഗളൂരു മുദിഗെരെ സ്വദേശിയും കാപ്പി വ്യാപാരിയുമായ ഷാക്കിർ അഹമ്മദ് (28) നെ നെലമംഗലയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആത്മഹത്യയ്ക്ക് പിന്നിൽ കടബാധ്യതയാകാം പ്രധാന കാരണമെന്ന് സംശയിക്കുന്നതായി പോലീസ് അധികൃതർ പറഞ്ഞു. ബെംഗളൂരുവിൽ കച്ചവട ആവശ്യത്തിനെത്തിയതാണ് എന്ന് അറിയിച്ചാണ് ഷാക്കിർ അഹമ്മദ് ലോഡ്ജിൽ മുറിയെടുത്തത്. ഉച്ച ഭക്ഷണം കൊടുക്കാൻ എത്തിയ ലോഡ്ജ് ജീവനക്കാരൻ മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ടു. പല വട്ടം തട്ടി വിളിച്ചിട്ടും തുറക്കാതിരുന്നതിനാൽ മാനേജർ എത്തി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് ഷാക്കിർ അഹമ്മദിനെ ഫാനിൽ തൂങ്ങിമരിച്ച…
Read Moreനഗരത്തിൽ 4.5 കോടി രൂപയുടെ ചുവന്ന ചന്ദനം പിടികൂടി
ബെംഗളൂരു: ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് ഇന്ന് രാവിലെ 4.5 കോടി രൂപ വിലമതിക്കുന്ന ഒൻപത് ടൺ ചുവന്ന ചന്ദനം കൈവശം വച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സിസിബി ബെംഗളൂരുവിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച, സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ബെംഗളൂരു നിയമവിരുദ്ധ ചൂതാട്ടത്തിലും ക്രിക്കറ്റ് വാതുവയ്പ്പിലും ഏർപ്പെട്ടിരുന്ന 117 പേരെ അറസ്റ്റ് ചയ്യുകയും ല്ലേശ്വരത്തും ദേവനഹള്ളിയിലുമായി അറസ്റ്റിലായ ഇവരുടെ പക്കൽ നിന്നും 16 ലക്ഷം കണ്ടെടുക്കുകയും ചെയ്തുവെന്ന് സിസിബി ബെംഗളൂരു സിറ്റി വൃത്തങ്ങൾ അറിയിച്ചു. അതിനു പിന്നാലെയാണ് ഇന്നത്തെ…
Read More