കാപ്പി വ്യാപാരി ലോഡ്ജിൽ മരിച്ചനിലയിൽ

ബെംഗളൂരു: ചിക്കമഗളൂരു മുദിഗെരെ സ്വദേശിയും കാപ്പി വ്യാപാരിയുമായ ഷാക്കിർ അഹമ്മദ് (28) നെ നെലമംഗലയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

ആത്മഹത്യയ്ക്ക് പിന്നിൽ കടബാധ്യതയാകാം പ്രധാന കാരണമെന്ന് സംശയിക്കുന്നതായി പോലീസ് അധികൃതർ പറഞ്ഞു. ബെംഗളൂരുവിൽ കച്ചവട ആവശ്യത്തിനെത്തിയതാണ് എന്ന് അറിയിച്ചാണ് ഷാക്കിർ അഹമ്മദ് ലോഡ്ജിൽ മുറിയെടുത്തത്.

  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

ഉച്ച ഭക്ഷണം കൊടുക്കാൻ എത്തിയ ലോഡ്ജ് ജീവനക്കാരൻ മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ടു. പല വട്ടം തട്ടി വിളിച്ചിട്ടും തുറക്കാതിരുന്നതിനാൽ മാനേജർ എത്തി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് ഷാക്കിർ അഹമ്മദിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts