റോഡ് മുറിച്ച് കടക്കുന്നതിനിടെ ദമ്പതികൾ ബൈക്ക് ഇടിച്ച് മരിച്ചു

ബെംഗളൂരു : നെലമംഗലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ദമ്പതിമാർ ബൈക്കിടിച്ച് മരിച്ചു. കാഴ്ച പരിമിതിയുള്ള ശ്രീധർ, അർച്ചന എന്നിവരാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് 30 മീറ്റർ അകലെ ഓവുചാലിൽ വീണു. ബൈക്ക് ഓടിച്ചിരുന്ന അജിത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം. ദമ്പതിമാർ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. അജിത്തിനെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കനത്ത മൂടൽമഞ്ഞ്; ലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: തുംകൂർ-ബെംഗളൂരു ദേശീയപാതയിൽ കനത്ത മൂടൽമഞ്ഞ്. ഇതേത്തുടർന്ന് റോഡ് കാണാതെ ലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന 30 യാത്രക്കാർക്ക് പരിക്കേറ്റു. നെലമംഗല താലൂക്കിൽ ദേശീയ പാത നാലിൽ തോഞ്ചിനഗുപ്പെക്ക് സമീപമാണ് തുടർച്ചയായ അപകടമുണ്ടായത്. 30 യാത്രക്കാർക്ക് പരിക്കേറ്റു, 7 പേരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ട്രാഫിക് പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കി. ദുർഗാംബ, ശിവഗംഗ, ധന് എന്നീ പേരുകളിലുള്ള സ്വകാര്യ ബസുകൾ തുംകൂർ ഭാഗത്തുനിന്ന് ബെംഗളുരുവിലേക്ക് വരികയായിരുന്നു. ഈ സമയം ലോറി ബസിൽ ഇടിക്കുകയായിരുന്നു.…

Read More

അനധികൃതമായി പ്രവർത്തിച്ചു വന്ന 13 ക്ലിനിക്കുകൾക്ക് പൂട്ട് വീണു

ബെംഗളൂരു:  നെലമംഗലയിൽ താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. ഹേമവതിയും ഉദ്യോഗസ്ഥരുടെ സംഘവും വ്യാഴാഴ്ച അനധികൃതമായി പ്രവർത്തിക്കുന്ന ക്ലിനിക്കുകളിൽ റെയ്ഡ് നടത്തുകയും 13 ക്ലിനിക്കുകൾ പൂട്ടുകയും ചെയ്തു. സോംപൂർ ഹോബാലിയിലെ 5 എണ്ണം ഉൾപ്പെടെ താലൂക്കിലുടനീളം 13 അനധികൃത ക്ലിനിക്കുകൾ റെയ്ഡ് ചെയ്തിട്ടുണ്ടെന്നും എല്ലാ ക്ലിനിക്കുകളും പൂട്ടിയിരിക്കുകയാണെന്നും മാധ്യമങ്ങളോട് സംസാരിച്ച ടിഎച്ച്ഒ ഡോ.ഹേമാവതി പറഞ്ഞു. വാതിലിൽ ഒരു നോട്ടീസ് പതിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ അനധികൃതമായി കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2009” തരം പരാമർശിക്കാത്ത ക്ലിനിക്കുകൾക്ക് നോട്ടീസ് നൽകി. എന്നാൽ നോട്ടീസ് നൽകിയിട്ടും ചില ക്ലിനിക്കുകൾ…

Read More

എടിഎമ്മില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമം; നോട്ടുകെട്ടുകൾ കത്തിനശിച്ചു 

ബെംഗളൂരു: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമം. മോഷണ ശ്രമത്തിനിടെ മെഷീനിൽ ഉണ്ടായിരുന്ന നോട്ടുകള്‍ കത്തിച്ചാമ്പലായി. നെലമംഗലയിലാണ് സംഭവം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കുന്നതിനിടെ നിരവധി നോട്ടുകള്‍ കത്തിനശിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത് ൾ. വ്യാഴാഴ്ചയാണ് രണ്ടുപേര്‍ ചേര്‍ന്ന് എടിഎം കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നോട്ടുകെട്ടുകള്‍ കത്തിനശിക്കുകയായിരുന്നു. എടിഎം മെഷീന്‍ സ്ഥാപിച്ചിരിക്കുന്ന കെട്ടിട ഉടമ സംഭവം കണ്ട് പെട്ടെന്നുതന്നെ സ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും മോഷണത്തിനുപയോഗിച്ച സാമഗ്രികളടക്കം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു. പോലീസ് കേസ്…

Read More

കാപ്പി വ്യാപാരി ലോഡ്ജിൽ മരിച്ചനിലയിൽ

ബെംഗളൂരു: ചിക്കമഗളൂരു മുദിഗെരെ സ്വദേശിയും കാപ്പി വ്യാപാരിയുമായ ഷാക്കിർ അഹമ്മദ് (28) നെ നെലമംഗലയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആത്മഹത്യയ്ക്ക് പിന്നിൽ കടബാധ്യതയാകാം പ്രധാന കാരണമെന്ന് സംശയിക്കുന്നതായി പോലീസ് അധികൃതർ പറഞ്ഞു. ബെംഗളൂരുവിൽ കച്ചവട ആവശ്യത്തിനെത്തിയതാണ് എന്ന് അറിയിച്ചാണ് ഷാക്കിർ അഹമ്മദ് ലോഡ്ജിൽ മുറിയെടുത്തത്. ഉച്ച ഭക്ഷണം കൊടുക്കാൻ എത്തിയ ലോഡ്ജ് ജീവനക്കാരൻ മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ടു. പല വട്ടം തട്ടി വിളിച്ചിട്ടും തുറക്കാതിരുന്നതിനാൽ മാനേജർ എത്തി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് ഷാക്കിർ അഹമ്മദിനെ ഫാനിൽ തൂങ്ങിമരിച്ച…

Read More
Click Here to Follow Us