അവിഹിതബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തി; പ്രായശ്ചിത്തമായി തല മൊട്ടയടിച്ച് യുവാവ് 

ബെംഗളൂരു: അവിഹിതബന്ധം സംശയിച്ച്‌ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി.

ബെംഗളൂരുവിലെ ഗംഗോഡനഹള്ളിയിലെ ശാന്തിനഗർ സ്വദേശിയായ സിദ്ധരാമണ്ണയാണ് ഭാര്യ കോകിലയെ കൊലപ്പെടുത്തിയത്.

ഒരു ഗാർമെൻ്റ് യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്നു കോകില.

ഭാര്യയുടെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ച്‌ പ്രതി സിദ്ധരാമണ്ണ ദിവസവും വഴക്കിടാറുണ്ടായിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

അനുരഞ്ജനത്തിന് കുടുംബാംഗങ്ങള്‍ ഇടപെട്ട് ശ്രമം നടത്തിയെങ്കിലും സിദ്ധരാമണ്ണ വഴങ്ങിയില്ലെന്നും, ഉപദ്രവം തുടരുകയായിരുന്നു എന്നും കുടുംബം പറയുന്നു.

സംഭവദിവസം രാത്രി സിദ്ധരാമണ്ണ ഭാര്യയുമായി വഴക്കിട്ടിരുന്നു.

പ്രകോപിതനായ സിദ്ധരാമണ്ണ കോകിലയെ കഴുത്തില്‍ പർദ്ദ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് ധർമ്മസ്ഥല സന്ദർശിക്കുകയും തൻ്റെ പാപത്തിന് പ്രായശ്ചിത്തമായി തല മൊട്ടയടിക്കുകയും ചെയ്തു, കോകിലയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത മദനായകനഹള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts