നാഗചൈതന്യ- ശോഭിത ധൂലിപാല വിവാഹ തിയ്യതിയും വേദിയും അറിയിച്ച് താരങ്ങൾ 

തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളില്‍ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം.

ആഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

ഇരുവരുടേയും വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ വെച്ച്‌ നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദി.

അക്കിനേനി കുടുംബവുമായി വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയാണ് അന്നപൂര്‍ണ. അതുകൊണ്ടുതന്നെ തന്റെ വിവാഹ ജീവിതം ഇവിടെ നിന്ന് തുടങ്ങണമെന്ന് നാഗചൈതന്യ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതേക്കുറിച്ച്‌ പ്രതികരിച്ചിരുന്നില്ല. പിന്നീട് നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാര്‍ത്ത ഔദ്യോഗികമായി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്.

നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുന്‍പങ്കാളി. 2017 ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്ബത്യജീവിതത്തിനൊടുവില്‍ 2021 ഒക്ടോബറില്‍ വേര്‍പിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സാന്നിധ്യമറിയിച്ച നടിയാണ് ശോഭിത ധൂലിപാല. മലയാളത്തില്‍ കുറുപ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും
[masterslider id="10"]

Related posts