ദസറ ആഘോഷങ്ങൾക്കായി അണിഞ്ഞ 12 ലക്ഷത്തിന്റെ സ്വർണം കാണാനില്ല; കെയർ ടേക്കർ അറസ്റ്റിൽ 

ബെംഗളൂരു: സ്വർണം കാണാതായ സംഭവത്തില്‍ കെയർ ടേക്കർ പിടിയില്‍.

സോണിയ എന്ന സ്ത്രീയാണ് പിടിയിലായത്.

12 ലക്ഷം രൂപ വിലവരുന്ന 108 ഗ്രാം സ്വർണമാണ് ഇവ‍ർ വീട്ടില്‍ നിന്ന് ആരുമറിയാതെ മോഷ്ടിച്ചത്.

ഇതിന്റെ നല്ലൊരു ഭാഗം വില്‍ക്കുകയും ചെയ്തു.

കൈവശമുണ്ടായിരുന്നതും വിറ്റതും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ അന്വേഷണത്തില്‍ വീണ്ടെടുത്തു.

ബംഗളുരുവിലാണ് സംഭവം. അഞ്ജനാദ്രി ലേഔട്ടിലെ ഒരു അപ്പാട്ട്മെന്റില്‍ താമസിക്കുന്ന ഭാവന എന്ന സ്ത്രീ ഒക്ടോബ‍ർ 31നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

തന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് മാലകളും രണ്ട് വളകളും കമ്മലുകളും ബ്രേസ്‍ലറ്റുകളും മൂക്കുത്തിയും ഉള്‍പ്പെടെയുള്ള സ്വർണാഭരണങ്ങള്‍ കാണാതായെന്നായിരുന്നു പരാതി.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

വീട്ടിലെ കിടപ്പുമുറിയില്‍ ഒരു ഇരുമ്പ് പെട്ടിയിലായിരുന്നത്രെ ഇവ സൂക്ഷിച്ചിരുന്നത്.

ദസറ ആഘോഷങ്ങള്‍ക്കായി താനും കുടുംബാംഗങ്ങളും അണി‌ഞ്ഞിരുന്ന ആഭരണങ്ങള്‍ ഒക്ടോബ‍ർ ഏഴാം തീയ്യതി പെട്ടിയില്‍ വെച്ചു.

പിന്നീട് ലക്ഷ്മിപൂജ, ദീപാവലി ആഘോഷങ്ങളുടെ സമയത്ത് ഇവ എടുക്കാനായി പെട്ടിതുറന്ന് നോക്കിയപ്പോഴാണ് സ്വർണം നഷ്ടമായെന്ന് മനസിലായത്.

ഈ ദിവസങ്ങളില്‍ ഭർത്താവിന്റെ അമ്മയെ പരിചരിക്കാനായി വീട്ടില്‍ രണ്ട് കെയർടേക്കർമാർ വന്നിരുന്നെന്നും ഇവരെയാണ് സംശയമെന്നും പരാതിയില്‍ പറ‌ഞ്ഞിരുന്നു.

ഇവരില്‍ രണ്ടാഴ്ച മാത്രം ജോലിക്ക് നിന്ന ശേഷം പിന്നീട് വരാതിരുന്ന സോണിയ എന്ന യുവതിയെ ചുറ്റിപ്പറ്റിയായി അന്വേഷണം.

ഒരു ഏജൻസി വഴിയാണ് സോണിയ ഇവിടെ ജോലിക്കെത്തിയത്.

  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ

തുടർന്ന് പോലീസ് ഇവരെ കണ്ടെത്തി. ഏതാനും ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.

കാണാതായതില്‍ 18 ഗ്രാം ആഭരണങ്ങള്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു.

എട്ട് ഗ്രാമിന്റെ ഒരു മോതിരം ഭർത്താവിന് കൊടുത്തതും കണ്ടെടുത്തു.

ബാക്കിയുള്ള ആഭരണങ്ങള്‍ ആർബിഐ ലേഔട്ടിലെ ഒരു സ്വർണ്ണക്കടയില്‍ വിറ്റിരുന്നു.

സ്വന്തം ആഭരണങ്ങളാണെന്നും പണത്തിന് അത്യാവശ്യമുള്ളത് കൊണ്ട് വില്‍ക്കുന്നുവെന്നുമാണ് അവരോട് പറഞ്ഞതെന്ന് ജീവനക്കാർ പറയുന്നു. ഇതും പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts