നഗരവാസികൾ കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം; ഗൗരവ് ഗുപ്ത

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കമ്മീഷണർ ഗൗരവ് ഗുപ്ത, ഇന്ന് നടന്ന വെർച്വൽ മീറ്റിംഗിൽ, റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളോടും, ട്രേഡ് അസോസിയേഷനുകളോടും കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്ന് ആവശ്യപ്പെട്ടു. അയൽ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന കേസുകൾക്കിളുടെ പക്ഷത്തലത്തിലാണ് ബിബിഎംപി ആസ്ഥാനത്തെ വാർ റൂമിൽ നടന്ന വെർച്വൽ മീറ്റിംഗിൽ സംസാരിക്കവെ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നഗരത്തിലെ ഏതാനും അപ്പാർട്ട്മെന്റുകൾ ദൈനംദിന കേസുകളുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവ് കാണുന്നുണ്ട്. ബെംഗളൂരുവിൽ നിലവിൽ 1% ത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ളത്. കൂടാതെ പ്രതിദിനം…

Read More
Click Here to Follow Us