കനത്ത മഴ, മണ്ണിടിച്ചിൽ;മൂന്ന് മരണം കൂടി; വിവിധ ജില്ലകളിൽ റെഡ് അലർട്ട്.

ബെംഗളൂരു: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഉണ്ടായ വെ​ള്ള​പ്പൊ​ക്കത്തില്‍ സംസ്ഥാനത്ത് വി​വി​ധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു .

ഉ​ഡു​പ്പി, ഉ​ത്ത​ര ക​ന്ന​ഡ, ദ​ക്ഷി​ണ ക​ന്ന​ഡ, സൗ​ത്ത് ക​ന്ന​ഡ, ചി​ക്ക​മം​ഗ​ളൂ​രു, ഹ​സ​ന്‍, കൊ​ഡ​ഗ്, ശി​വ​മോ​ഗ എന്നീ ജി​ല്ല​ക​ളി​ല്‍ ആണ് റെ​ഡ് അ​ല​ര്‍​ട്ട്.

അതേ സമയം മഴക്കെടുതികൾ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം 3 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു, 2 പേരെ ഒഴുക്കിൽ പെട്ട് കാണാതായി.

  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി

പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന വിരാജ് പേട്ട്, ഉത്തര കന്നഡയിലെ ആറബെ ചുരം എന്നിവിടങ്ങളിൽ അടക്കം 8 ഇടങ്ങളിൽ വ്യാപകമായി മണ്ണിടിഞ്ഞ് ജനജീവിതത്തെ ബാധിച്ചു.

9000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

കനത്ത മഴയിൽ ഇതുവരെ 21 വീടുകൾ പൂർണമായും 804 വീടുകൾ ഭാഗികമായും തകർന്നു.10 സ്കൂളുകൾ 65 പാലങ്ങൾ എന്നിവക്ക് കേടുപാടുകൾ സംഭവിച്ചു.291 കിലോമീറ്റർ റോഡ് ഒലിച്ചുപോയി.

ഷിറാഡി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു- മംഗളൂരു ദേശീയ പാത 75 ൽ ഗതാഗതം തടസപ്പെട്ടു, സക്ലേഷ് പുരയിലെ ഡോണിഗലിലാണ് മണ്ണിടിഞ്ഞത്.

  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ

ഭാരവാഹനങ്ങൾ ചാർമാഡി, മടിക്കേരി പുത്തുർ പാതയിലൂടെ തിരിച്ചുവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!
[masterslider id="10"]

Related posts