കോവിഡ് ബാധിച്ചു മരിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നഷ്ടപരിഹാരവും നൽകുന്നില്ല.

ബെംഗളൂരു: കോവിഡ് മരിച്ച ജീവനക്കാർക്കായി കെ‌എസ്‌ആർ‌ടി‌സിയോ ബി‌എം‌ടി‌സിയോ യാതൊരുവിധ ദുരിതാശ്വാസ പാക്കേജുകളും ഇതുവരെ നൽകിയിട്ടില്ലെന്ന് ജൂൺ 30 നു സമർപ്പിച്ച വിവരാവകാശ രേഖക്കുള്ള മറുപടിയായി ലഭിച്ചു. കർണാടകയിലെ ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ കോവിഡ് മരണത്തെക്കുറിച്ച് എവിടെയും രേഖപ്പെടുത്തിയിട്ടുമില്ല എന്ന് റോഡ് ഗതാഗത കോർപ്പറേഷൻ (ആർ‌ടി‌സി), വിവരാവകാശ മറുപടിയായി വെളിപ്പെടുത്തി. ആം ആദ്മി പാർട്ടി യൂത്ത് പ്രസിഡന്റ് മുകുന്ദ് ഗൗഡ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ പകർച്ചവ്യാധിയുടെ രണ്ട് തരംഗങ്ങളിലും വൈറസ് ബാധിച്ചു മരിച്ച ഉദ്യോഗസ്ഥരുടെ എണ്ണം ആവശ്യപ്പെട്ടു.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

പ്രത്യേക വിവരാവകാശ അപേക്ഷ പരിശോധിക്കുമെന്നും കർണാടക ആർ‌ടി‌സി പബ്ലിക് റിലേഷൻസ് ഓഫീസർ (പി‌ആർ‌ഒ) അറിയിച്ചു. വികസന പാക്കേജുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും തൊഴിലാളികൾക്ക് അറിയില്ലെന്ന് കർണാടക ആർ‌ടി‌സിയുടെ കണ്ടക്ടർ രാമപ്പ പറഞ്ഞു. കോവിഡ് മൂലം മരണമടഞ്ഞ ഗതാഗത ജീവനക്കാരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന ഗതാഗത മന്ത്രി ലക്ഷ്മൺ സവാഡി അംഗീകാരം നൽകിയതായി ബിഎംടിസി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ആനന്ദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts