ടെലിവിഷൻ അഭിമുഖത്തിൽ കമ്പനിക്കെതിരെ ആരോപണം;മാന നഷ്ടക്കേസിൽ മുൻ പ്രധാനമന്ത്രിക്ക് 2 കോടി പിഴ.

ബെംഗളൂരു : പത്തുവർഷം മുന്പ് നടന്ന ഒരു ടെലിവിഷൻ അഭിമുഖത്തിൽ നടത്തിയ പ്രസ്താവനയെ തുടർന്ന് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്.ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡക്ക് 2 കോടി രൂപ പിഴയിട്ട് എയ്റ്റ്ത് സിറ്റി സിവിൽ കോടതി.

2011 ജൂൺ 28 ന് ഒരു പ്രാദേശിക ചാനൽ പ്രക്ഷേപണം ചെയ്ത “ഗൗഡ ഗർജ്ജനേ” എന്ന അഭിമുഖ പരിപാടിയിൽ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസസ് ലിമിറ്റഡ് എന്ന നൈസ് കമ്പനിക്ക് എതിരെയാണ് ഗൗഡ പ്രസ്താവന ഇറക്കിയത്.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

ഈ കമ്പനി ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്നായിരുന്നു ഗൗഡയുടെ പ്രസ്താവന.

മുൻ ബീദർ സൗത്ത് എംഎൽഎ അശോക് ഖെനി പ്രധാന സംരഭകനായിട്ടുള്ള കമ്പനി ഗൗഡക്ക് എതിരെ മാനനഷ്ടത്തിന് കേസ് നൽകുകയായിരുന്നു.

തുടർന്നാണ് 10 വർഷത്തിന് ശേഷം കോടതിയുടെ വിധി.

ജനങ്ങളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വൻ പദ്ധതികൾ യാഥാർത്ഥ്യമാക്കുന്ന കമ്പനികൾക്കെതിരെയുള്ള നിരുത്തരവാദപരമായ പരാമർശം അനുവദനീയമല്ല എന്ന് കോടതി നിരീക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts