കൃഷിയിടത്തിലെ ദോഷമകറ്റാൻ ബാലികയെ ബലി നൽകാൻ ശ്രമം;പൂജാരി ഉൾപ്പെടെ 5 പേരെ പിടിച്ച് അകത്തിട്ട് പോലീസ്.

ബെംഗളൂരു: കൃഷിയിടത്തിലെ ദോഷങ്ങൾ ഒഴിവാക്കാൻ 10 വയസുകാരിയെ ബലി നൽകാൻ ശ്രമിക്കുന്നതിനിടെ പൂജാരി ഉൾപ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 2 സ്ത്രീകളും ഉൾപ്പെടുന്നു.

നെലമംഗല ഗാന്ധിഗ്രാമത്തിലെ വീടിന് മുൻപിൽ കളിച്ചു കൊണ്ടിരിക്കുകയിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രസാദം നൽകാനെന്ന വ്യാജേന അയൽവാസികളായ സാവിത്രമ്മയും സൗമ്യയും ചേർന്ന് തട്ടിക്കൊണ്ട് പോവുകയും ബലി നൽകാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് രക്ഷിതാക്കളുടെ പരാതി.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

കൃഷിയിടത്തിന് നടുവിലിരുത്തിയ ശേഷം ബലി നൽകുന്നതിൻ്റെ ഭാഗമായി കഴുത്തിൽ ഹാരമണിയിച്ചു.

കുട്ടിയെ അന്വേഷിച്ചെത്തിയ അമ്മൂമ്മ ഇത് കണ്ട് ബഹളം വച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു.

കൃഷിയിടത്തിന് നടുവിൽ ക്ഷേത്ര നിർമ്മാണം നടക്കുന്നതിനാൽ, അതിന് മുൻപുള്ള ബാലികാ പൂജ നടത്തുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് അറസ്റ്റിലായവരുടെ മൊഴി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts