ബെംഗളൂരു: ബംഗളൂരു നഗര, ഗ്രാമ ജില്ലകളിലെയും ചിക്കബലാപുരയിലേയും തടാകങ്ങളിലേക്കും വെള്ളം പമ്പ് ചെയ്ത് കാർഷിക ആവശ്യങ്ങൾക്ക് ഇയോഗിക്കുന്ന ഹെബ്ബാൾ-നാഗവാര വാലി പദ്ധതിക്കായി 6000ൽ അധികം മരങ്ങൾ മുറിക്കാൻ അനുമതി തേടി ചെറുകിട ജലസേചന വകുപ്പ്.
പദ്ധതിയുടെ ഭാഗമായി യെലഹങ്കക്ക് അടുത്തുള്ള സിങ്കനായകന ഹള്ളി തടാകം നവീകരിക്കുന്നതിനും മറ്റുമായി 6316 മരങ്ങൾ മുറിക്കേണ്ടി വരുമെന്ന് വനം വകുപ്പിൻ്റെ വിജ്ഞാപനത്തിൽ പറയുന്നു.
എതിർപ്പ് ഉള്ളവർക്ക് അറിയിക്കാൻ 24 വരെ സമയം നൽകിയിട്ടുണ്ട്.
പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്തുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.