രാഹുൽ ഗാന്ധി വിവാഹിതനാകുന്നു!!! വധു പ്രണിതി ഷിൻഡെ?

കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ വിവാഹം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലകുറി വന്നിട്ടുള്ളത്.

രാഹുല്‍ ഗാന്ധിയുടെ വിവാഹം വിദേശത്ത് വെച്ച്‌ കഴിഞ്ഞതാണ് എന്നും ഇറ്റലിക്കാരിയാണ് വധു എന്നുമുള്ള തരത്തില്‍ മുന്‍പ് പ്രചരണം ഉണ്ടായിരുന്നു.

എന്നാല്‍ പിന്നീട് ഇതെല്ലാം വ്യാജപ്രചരണങ്ങളാണ് എന്ന് തെളിഞ്ഞിരുന്നു.

ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയുടെ വിവാഹ വാര്‍ത്ത വീണ്ടും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയുകയാണ്.

കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്നുള്ള എംപിയുമായ പ്രണിതി ഷിന്‍ഡെയുമായി ചേര്‍ത്താണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹ വാര്‍ത്ത പരക്കുന്നത്.

  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ

യൂട്യൂബിലും എക്‌സിലുമെല്ലാം ഇത് സംബന്ധിച്ചുള്ള പോസ്റ്റുകളാണ് നിറഞ്ഞിരിക്കുന്നത്.

ഇത് സംബന്ധിച്ച്‌ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ യൂട്യൂബ് ചാനലില്‍ ചര്‍ച്ച നടത്തുന്നതിന്റെ വീഡിയോ ഹര്‍ഷ് തിവാരി എന്ന എക്‌സ് അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയും പ്രണിതി ഷിന്‍ഡെയും തമ്മിലുള്ള വിവാഹം സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ് എന്ന് പറഞ്ഞാണ് ഹര്‍ഷ് തിവാരി വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

സത്യമെന്താണ് തനിക്കറിയില്ല എന്നും എന്നാല്‍ അഭ്യൂഹങ്ങള്‍ ശക്തമാണ് എന്നും തിവാരി പറയുന്നു.

പ്രണിതി ഷിന്‍ഡെയും രാഹുല്‍ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ അടക്കം പങ്ക് വെച്ചാണ് വിവാഹ വാര്‍ത്തയുടെ പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നത്.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

ചില അക്കൗണ്ടുകളില്‍ ഇരുവരുടേയും ചിത്രങ്ങളില്‍ വരണമാല്യം എഡിറ്റ് ചെയ്ത് വെച്ചും പ്രചരണം നടക്കുന്നുണ്ട്.

അതേസമയം അഭ്യൂഹങ്ങളില്‍ ഇരു നേതാക്കളും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

അതിനിടെ ഇത്തരം പ്രചരണങ്ങള്‍ക്ക് കടിഞ്ഞാണിടണം എന്നും സോഷ്യല്‍ മീഡിയ അധികാരികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം എന്ന ആവശ്യവും ചില കോണുകളില്‍ നിന്ന ഉയരുന്നുണ്ട്.

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകളാണ് പ്രണിതി ഷിന്‍ഡെ.

44 കാരിയായ പ്രണിതി ഷിന്‍ഡെ മൂന്ന് തവണ എംഎല്‍എയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts