നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയവരെ കൈകാര്യം ചെയ്തു; യുവതി പരാതി നൽകാൻ വിസ്സമ്മതിച്ചതോടെ മർദ്ദിച്ചവർ അറസ്റ്റിൽ 

ബെംഗളൂരു: രാത്രി നടുറോഡില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു. യുവതി പരാതി നല്‍കാൻ വിസമ്മതിച്ചതോടെ യുവാവിനെ മർദിച്ചവർ അറസ്റ്റിലായി. ബെംഗളൂരുവില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി പത്തുമണിയോടെ വീട്ടില്‍നിന്ന് പാൽ വാങ്ങാനായി പോയ യുവതിക്ക് നേരേയാണ് അതിക്രമമുണ്ടായത്. ധാർവാഡ് സ്വദേശിയും ബെംഗളൂരുവിലെ ഹോട്ടലില്‍ പാചകക്കാരനുമായ രവികുമാർ(33) ആണ് യുവതിയെ ഉപദ്രവിച്ചത്. യുവതിയോട് മോശമായി പെരുമാറിയ ഇയാള്‍ ദേഹത്ത് സ്പർശിച്ചെന്നായിരുന്നു ആരോപണം. യുവതി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്ന ചിലർ ഓടിയെത്തി. തുടർന്ന് രവികുമാറിനെ പിടിച്ചുവെയ്ക്കുകയും റോഡിലിട്ട് മർദിക്കുകയുമായിരുന്നു. അതിക്രമം നേരിട്ട യുവതി ഇതിനിടെ…

Read More

6 വാഹനങ്ങൾ കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക് 

കോട്ടയം: എംസി റോഡില്‍ കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 35 പേര്‍ക്ക് പരിക്ക്. റോഡിന് മധ്യ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പിന്നില്‍ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പര്‍ ലോറിയും ട്രാവലറും കെഎസ്‌ആര്‍ടിസിയും അതിന്റെ പിന്നിലായി കാറും വന്നിടിക്കുകയായിരുന്നു. വൈകുന്നേരം 5.30ഓടെയാണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളം ടൗണില്‍ വി സിനിമാ തിയേറ്ററിന് സമീപത്തായാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ കെഎസ്‌ആര്‍ടിസി ബസ്, ട്രാവലര്‍, കാര്‍ എന്നിവയിലുണ്ടായിരുന്ന ആളുകള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ഒരു യുവതിയുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ 34…

Read More

ഭർത്താവിന്റെ അവിഹിത ബന്ധത്തിൽ മനംനൊന്ത്‌ യുവതി ജീവനൊടുക്കി 

ബെംഗളൂരു: ഭർത്താവിന്‍റെ വിവാഹേതരബന്ധത്തില്‍ മനംനൊന്ത് ബെംഗളുരുവില്‍ യുവതി തീ കൊളുത്തി മരിച്ചു. ഹുളിമാവിനടുത്തുള്ള അക്ഷയ് നഗർ സ്വദേശിനി അനുഷ (27) ആണ് മരിച്ചത്. സംഭവത്തില്‍ ഭർത്താവ് ശ്രീഹരിയെ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകനുമുണ്ട്. വിവാഹം കഴിഞ്ഞ ഉടൻ തന്നെ ശ്രീഹരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അനുഷയ്ക്ക് അറിയാമായിരുന്നെന്ന് കുടുംബം പറയുന്നു. ശ്രീഹരിയുടെ മനസ്സ് മാറുമെന്ന് കരുതി അനുഷ കാത്തിരുന്നതാണെന്നും കഴിഞ്ഞ മൂന്ന് മാസമായി വിവാഹമോചനം ആവശ്യപ്പെട്ട് ശ്രീഹരി നിരന്തരം അനുഷയെ സമ്മർദ്ദത്തിലാക്കിയെന്നും ഇവർ പരാതിപ്പെടുന്നു. ഇതിനിടെ അനുഷയും ശ്രീഹരിയും തമ്മില്‍…

Read More

‘പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വേർപിരിയുന്നു’; ജയം രവി 

ചെന്നൈ: പതിനഞ്ച് വർഷം നീണ്ട വിവാഹ ബന്ധം വേർപെടുത്തി തമിഴ് താരം ജയം രവിയും ഭാര്യ ആരതിയും. ഏറെ നാളത്തെ ആലോചനകള്‍ക്കും ചർച്ചകള്‍ക്കും ഒടുവില്‍ എടുത്ത തീരുമാനമാണിതെന്ന് ജയം രവി പങ്കുവച്ച വാർത്താ കുറിപ്പില്‍ പറയുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും ജയം രവി അഭ്യർത്ഥിക്കുന്നു. ‘ജീവിതം എന്നത് ഒരുപാട് അധ്യായങ്ങളിലൂടെയുള്ള യാത്രയാണ്. അവയില്‍ ഓരോന്നിലും അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞിരിക്കുന്നു. ബിഗ് സ്ക്രീനിന് അകത്തും പുറത്തും എന്റെ ഈ യാത്രയില്‍ നിങ്ങളില്‍ പലരും ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങളോടും ആരാധകരോടും എന്നെകൊണ്ട് സാധിക്കുന്നത് പോലെ…

Read More

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു!!! വധു പ്രണിതി ഷിൻഡെ?

കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ വിവാഹം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലകുറി വന്നിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ വിവാഹം വിദേശത്ത് വെച്ച്‌ കഴിഞ്ഞതാണ് എന്നും ഇറ്റലിക്കാരിയാണ് വധു എന്നുമുള്ള തരത്തില്‍ മുന്‍പ് പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതെല്ലാം വ്യാജപ്രചരണങ്ങളാണ് എന്ന് തെളിഞ്ഞിരുന്നു. ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയുടെ വിവാഹ വാര്‍ത്ത വീണ്ടും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയുകയാണ്. കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്നുള്ള എംപിയുമായ പ്രണിതി ഷിന്‍ഡെയുമായി ചേര്‍ത്താണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹ വാര്‍ത്ത പരക്കുന്നത്. യൂട്യൂബിലും…

Read More

മഞ്ഞപിത്തം ബാധിച്ച് ബെംഗളുരുവിലെ മലയാളി വിദ്യാർത്ഥി മരിച്ചു 

ബെംഗളുരു: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23 ) മരിച്ചത്. ബെംഗളുരുവില്‍ പഠിക്കുന്ന നിയാസ് അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയില്‍ കഴിയവേ ഇന്നാണ് മരണം സംഭവിച്ചത്.

Read More

മലമുകളിൽ യുവാവിന്റെ റീൽ ഷോ; കയ്യോടെ പിടികൂടി പോലീസ് 

ബെംഗളൂരു: റീല്‍സിന്റെ കാഴ്ചക്കാരെ കൂട്ടാൻ ജീവൻ പോലും പണയപ്പെടുത്തി അഭ്യാസ പ്രകടനം നടത്തുക എന്നത് ഇപ്പോഴൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ മരണത്തിലേക്കടക്കം നയിക്കുന്ന കാഴ്ചകുളും നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരം ഒരു കളി കാര്യമായ വാർത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. മലയുടെ മുകളില്‍ കയറി അപകടകരമാം വിധം പുഷ് അപ്പ് എടുത്തുകൊണ്ട് റീല്‍സ് ചിത്രീകരിച്ച യുവാവിന്റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ചിക്കബല്ലാപൂരീലാണ് സംഭവം. ആവലബെട്ട മലമുകളാണ് ഈ സാഹസത്തിനായി ബാഗല്‍കോട്ട് സ്വദേശിയായ അക്ഷയ്…

Read More

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും ഉൾപ്പെടെ 6 പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: തുമകുരുവിലുണ്ടായ വാഹനാപകടത്തില്‍ ആറുപേർക്ക് ദാരുണാന്ത്യം. രണ്ട് കാറുകള്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞുമടക്കം ആറ് പേരാണ് മരിച്ചത്. എട്ടിനഹള്ളി സ്വദേശികളായ നാഗഭൂഷൻ റെഡ്ഡി, ഭാര്യ സിന്ധു, എട്ട് വയസ്സുള്ള മകൻ വേദാംശ്, സിന്ധുവിന്‍റെ അച്ഛൻ ജനാർദ്ദനറെഡ്ഡി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിലുണ്ടായിരുന്ന ഡ്രൈവറും അഞ്ച് വയസ്സുള്ള കുട്ടിയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. തുമകുരുവിലെ മധുഗിരി താലൂക്കില്‍ രാത്രി ഒമ്ബത് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഹൊസകെരെ സ്വദേശികളായ സിദ്ധഗംഗ, നാഗരാജു എന്നിവരും മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Read More

റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം

റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ സ്വദേശി മൻസൂറിന്റെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.കണ്ടംതറ ഹിദായത്തുൽ ഇസ്ലാം സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ് നൂറ.  

Read More

നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ചവർ പിടിയിൽ; ഒറ്റ ദിവസം രജിസ്റ്റർ ചെയ്തത് 181 കേസുകൾ

DRINK AND DRIVE

ബെംഗളൂരു : നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ട്രാഫിക് പോലീസ് ഒറ്റദിവസം നടത്തിയ പരിശോധനയിൽ 181 കേസുകൾ രജിസ്റ്റർചെയ്തു. ശനിയാഴ്ച നഗരത്തിൽ വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ രജിസ്റ്റർചെയ്തതെന്ന് പോലീസ് അറിയിച്ചു. 50 ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽനിന്നായി 78 പോലീസ് ഓഫീസർമാരുൾപ്പെടെ 241 ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. 14,360 വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുന്നതിനെതിരേ നടപടി ശക്തമാക്കിയതിന്റെ ഭാഗമായായിരുന്നു പരിശോധന. കഴിഞ്ഞമാസം 2030 ഡ്രൈവർമാരെ നഗരത്തിൽ മദ്യപിച്ച്‌ വാഹനമോടിച്ചതിന് പിടികൂടി നിയമനടപടി സ്വീകരിച്ചിരുന്നു. രാത്രികാലപരിശോധനയ്ക്ക് വനിതാ ഹെഡ്‌കോൺസ്റ്റബിൾമാരുൾപ്പെടെ പങ്കെടുക്കണമെന്ന് നിർദേശം നൽകിയിരുന്നു.

Read More
Click Here to Follow Us