നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ചവർ പിടിയിൽ; ഒറ്റ ദിവസം രജിസ്റ്റർ ചെയ്തത് 181 കേസുകൾ

DRINK AND DRIVE

ബെംഗളൂരു : നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ട്രാഫിക് പോലീസ് ഒറ്റദിവസം നടത്തിയ പരിശോധനയിൽ 181 കേസുകൾ രജിസ്റ്റർചെയ്തു.

ശനിയാഴ്ച നഗരത്തിൽ വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ രജിസ്റ്റർചെയ്തതെന്ന് പോലീസ് അറിയിച്ചു.

50 ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽനിന്നായി 78 പോലീസ് ഓഫീസർമാരുൾപ്പെടെ 241 ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

14,360 വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുന്നതിനെതിരേ നടപടി ശക്തമാക്കിയതിന്റെ ഭാഗമായായിരുന്നു പരിശോധന.

കഴിഞ്ഞമാസം 2030 ഡ്രൈവർമാരെ നഗരത്തിൽ മദ്യപിച്ച്‌ വാഹനമോടിച്ചതിന് പിടികൂടി നിയമനടപടി സ്വീകരിച്ചിരുന്നു.

രാത്രികാലപരിശോധനയ്ക്ക് വനിതാ ഹെഡ്‌കോൺസ്റ്റബിൾമാരുൾപ്പെടെ പങ്കെടുക്കണമെന്ന് നിർദേശം നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts