മലമുകളിൽ യുവാവിന്റെ റീൽ ഷോ; കയ്യോടെ പിടികൂടി പോലീസ് 

ബെംഗളൂരു: റീല്‍സിന്റെ കാഴ്ചക്കാരെ കൂട്ടാൻ ജീവൻ പോലും പണയപ്പെടുത്തി അഭ്യാസ പ്രകടനം നടത്തുക എന്നത് ഇപ്പോഴൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്.

ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ മരണത്തിലേക്കടക്കം നയിക്കുന്ന കാഴ്ചകുളും നാം കണ്ടിട്ടുണ്ട്.

ഇപ്പോഴിതാ അത്തരം ഒരു കളി കാര്യമായ വാർത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

മലയുടെ മുകളില്‍ കയറി അപകടകരമാം വിധം പുഷ് അപ്പ് എടുത്തുകൊണ്ട് റീല്‍സ് ചിത്രീകരിച്ച യുവാവിന്റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ

ചിക്കബല്ലാപൂരീലാണ് സംഭവം.

ആവലബെട്ട മലമുകളാണ് ഈ സാഹസത്തിനായി ബാഗല്‍കോട്ട് സ്വദേശിയായ അക്ഷയ് കുമാർ തിരഞ്ഞെടുത്തത്.

സാഹസപ്രവർത്തനങ്ങള്‍ ആശാൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ഇയാളെ പോലീസ് പൊക്കി.

ഒടുക്കം അക്ഷയ് കുമാർ പോലീസിനോട് ഖേദം പ്രകടിപ്പിക്കുകയും ഇത്തരം അഭ്യാസ പ്രകടനകള്‍ ഇനി അവർത്തിക്കില്ലെന്നും ഉറപ്പ് നല്‍കി.

അതേസമയം യുവാവിന്റെ റീല്‍ വൻ ഹിറ്റായതോടെ മറ്റുള്ളവർ ഇത് അനുകരിച്ച്‌ അപകടത്തെ വിളിച്ചു വരുത്തുമോ എന്ന ആശങ്കയായിരുന്നു പോലീസ് ഉദ്യോഗസ്ഥരക്കടക്കം.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

ഇതോടെ പോലീസ് മലയിലേക്കുള്ള പ്രവേശനം അടക്കം താല്‍ക്കാലികമായി ഇപ്പോള്‍ വിലക്കിയിരിക്കുകയാണ്.

ഇനിയാരും ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ ചെയ്യാൻ ശ്രമിക്കരുതെന്ന കർശന താക്കീതും നല്‍കിയിട്ടിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts