കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും ഉൾപ്പെടെ 6 പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: തുമകുരുവിലുണ്ടായ വാഹനാപകടത്തില്‍ ആറുപേർക്ക് ദാരുണാന്ത്യം.

രണ്ട് കാറുകള്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞുമടക്കം ആറ് പേരാണ് മരിച്ചത്.

എട്ടിനഹള്ളി സ്വദേശികളായ നാഗഭൂഷൻ റെഡ്ഡി, ഭാര്യ സിന്ധു, എട്ട് വയസ്സുള്ള മകൻ വേദാംശ്, സിന്ധുവിന്‍റെ അച്ഛൻ ജനാർദ്ദനറെഡ്ഡി എന്നിവരാണ് മരിച്ചത്.

  ഓട്ടോ എൽപിജി വിലയിൽ കുത്തനെയുള്ള വർധനവ്; ആശങ്കയിൽ ഡ്രൈവർമാർ

ഇവർ സഞ്ചരിച്ച കാറിലുണ്ടായിരുന്ന ഡ്രൈവറും അഞ്ച് വയസ്സുള്ള കുട്ടിയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

തുമകുരുവിലെ മധുഗിരി താലൂക്കില്‍ രാത്രി ഒമ്ബത് മണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഹൊസകെരെ സ്വദേശികളായ സിദ്ധഗംഗ, നാഗരാജു എന്നിവരും മരിച്ചു.

മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ ഭാഷയെ അധിക്ഷേപിച്ചു: ബെംഗളൂരുവിൽ മലയാളി ക്യാബ് ഡ്രൈവർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us