നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയവരെ കൈകാര്യം ചെയ്തു; യുവതി പരാതി നൽകാൻ വിസ്സമ്മതിച്ചതോടെ മർദ്ദിച്ചവർ അറസ്റ്റിൽ 

ബെംഗളൂരു: രാത്രി നടുറോഡില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു.

യുവതി പരാതി നല്‍കാൻ വിസമ്മതിച്ചതോടെ യുവാവിനെ മർദിച്ചവർ അറസ്റ്റിലായി.

ബെംഗളൂരുവില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

രാത്രി പത്തുമണിയോടെ വീട്ടില്‍നിന്ന് പാൽ വാങ്ങാനായി പോയ യുവതിക്ക് നേരേയാണ് അതിക്രമമുണ്ടായത്.

ധാർവാഡ് സ്വദേശിയും ബെംഗളൂരുവിലെ ഹോട്ടലില്‍ പാചകക്കാരനുമായ രവികുമാർ(33) ആണ് യുവതിയെ ഉപദ്രവിച്ചത്.

യുവതിയോട് മോശമായി പെരുമാറിയ ഇയാള്‍ ദേഹത്ത് സ്പർശിച്ചെന്നായിരുന്നു ആരോപണം.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ

യുവതി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്ന ചിലർ ഓടിയെത്തി.

തുടർന്ന് രവികുമാറിനെ പിടിച്ചുവെയ്ക്കുകയും റോഡിലിട്ട് മർദിക്കുകയുമായിരുന്നു.

അതിക്രമം നേരിട്ട യുവതി ഇതിനിടെ സ്ഥലത്തുനിന്ന് പോവുകയുംചെയ്തു.

രവികുമാറിനെ മർദിച്ചവശനാക്കിയശേഷം ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലേക്ക് വിടാനായിരുന്നു യുവാക്കളുടെ ശ്രമം.

ഇതിനിടെ പോലീസ് സംഘം വിവരമറിഞ്ഞ് സ്ഥലത്തെത്തുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

മദ്യലഹരിയിലാണ് ഇയാള്‍ യുവതിക്ക് നേരേ അതിക്രമം കാട്ടിയതെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍, യുവതി പരാതി നല്‍കാൻ തയ്യാറായില്ലെന്നും അതിനാല്‍ രവികുമാറിന് ചികിത്സയ്ക്ക്ശേഷം ആശുപത്രിയില്‍ നിന്ന് വിടുതല്‍ നല്‍കിയെന്നും പോലീസ് പറഞ്ഞു.

  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത

അതേസമയം, ആശുപത്രി വിട്ടതിന് പിന്നാലെ തന്നെ മർദിച്ചതില്‍ രവികുമാർ പോലീസിന് പരാതി നല്‍കിയിരുന്നു.

തുടർന്ന് ഈ പരാതിയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണ നീക്കങ്ങൾ സജീവം; ഭൂരിപക്ഷം തെളിയിക്കാൻ വിജയ്, 'ശല്യപ്പെടുത്തില്ലെന്ന്' സ്റ്റാലിൻ
[masterslider id="10"]

Related posts

Click Here to Follow Us