ബെംഗളൂരു: സംസ്ഥാനത്തെ ഗതാഗത പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ബദൽ ക്രമീകരണങ്ങളുടെ ഭാഗമായി സർവീസിൽ തിരികെ ചേരാൻ സംസ്ഥാന സർക്കാർ വിരമിച്ച ജീവനക്കാരെ ക്ഷണിച്ചു.
ഗതാഗത വകുപ്പ് വ്യാഴാഴ്ച വൈകുന്നേരം പുറത്തിറക്കിയ വിജ്ഞാപനത്തിൽ 62 വയസ്സിന് താഴെയുള്ള വിരമിച്ച ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ക്ഷണിക്കുന്നതായി അറിയിച്ചു. ഡ്രൈവർമാർക്ക് 800 രൂപയും കണ്ടക്ടർമാർക്ക് 700 രൂപയും പ്രതിഫലം നൽകും.
നാല് കോർപ്പറേഷനുകളിലായി 446 ബസുകൾ വ്യാഴാഴ്ച പ്രവർത്തനം പുനരാരംഭിച്ചതായി പ്രസ്താവനയിൽ പറയുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) വേണ്ടി 4,412 സ്വകാര്യബസുകൾ ഇത് വരെ ആയി സർവീസ് നടത്തി. നോർത്ത് വെസ്റ്റേൺ കെആർടിസിക്ക് വേണ്ടിയും നോർത്ത് ഈസ്റ്റേൺകെആർടിസിക്ക് വേണ്ടിയും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.