ബെംഗളൂരു : കോവിഡ് മഹാമാരി വലിയ തോതിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിൽ രാത്രി കാല നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞത് ഇന്നലെ ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കർണാടക സർക്കാർ പുറത്തുവിട്ടിട്ടുണ്ട് ,വിവരങ്ങൾ താഴെ.
- ബെംഗളൂരു, മൈസൂരു, ബീദർ, കലബുറഗി, മംഗളൂരു, ഉഡുപ്പി, തുമക്കുരു ജില്ലകളിലാണ് രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്.
- ഏപ്രിൽ 10 മുതൽ 20 വരെ രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിരോധനാജ്ഞ.
- ഈ സമയത്ത് ആരോഗ്യ പ്രശ്നങ്ങൾ ഉളളവരേയും കൂടെയുള്ളവരേയും മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ.
- അത്യാവശ്യ സർവീസുകൾ ആയ ,ചരക്ക് നീക്കം, ഇ കൊമേഴ്സ് വാഹനങ്ങൾ എന്നിവ അനുവദിക്കും.
- രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർ 10 മണിക്ക് മുൻപ് ജോലിക്ക് ഹാജരായിരിക്കണം.
- മെഡിക്കൽ, ആരോഗ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ.
- വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ് സറ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തെളിവായി കാണിച്ച് യാത്ര തുടരാം.