ശിവമൊഗ്ഗയിലെ ഡോക്ടറുടെ മരണത്തിന് പ്രതിരോധ കുത്തിവെപ്പുമായി ബന്ധമില്ല: ആരോഗ്യ വകുപ്പ്.

ബെംഗളൂരു : ശിവമൊഗ്ഗയിൽ കഴിഞ്ഞ ദിവസം സുബ്ബയ മെഡിക്കൽ കോളേജിലെ ഡോക്ടർ ജയപ്രകാശ് ടി.എ.യുടെ മരണത്തിന് കോവിഡ് പ്രതിരോധ കുത്തിവെപ്പുമായി ഒരു ബന്ധവുമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഹൃദയ സ്തംഭനമാണ് ഡോക്ടറുടെ മരണത്തിന് കാരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രാജേഷ് സുരഗി ഹള്ളി അറിയിച്ചു.

2 ദിവസം മുൻപ് കോവിഷീൽഡ് വാക്സിൻ എടുത്തതിന് ശേഷവും ഡോ: ജയപ്രകാശ് മെഡിക്കൽ കോളേജിൽ ക്ലാസുകൾ എടുത്തിരുന്നു.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ബുധനാഴ്ച രാവിലെ നെഞ്ചുവേദന വരികയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കടുത്ത പ്രമേഹ രോഗിയും മുൻപ് ഒരു ബൈപാസ് സർജ്ജറ്റി കൂടെ കഴിഞ്ഞതായിരുന്നു ഡോ: ജയപ്രകാശിന്.

അദ്ദേഹത്തിൻ്റെ മരണ കാരണം ഹൃദയ സ്തംഭമാണ് എന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് ,ഇതിന് വാക്സിനുമായി ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന ആരോഗ്യ കുടുംബ മന്ത്രാലയത്തിലെ കമ്മീഷണർ പങ്കജ് കുമാർ പാണ്ഡേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts