പുതിയ മന്ത്രിമാർക്ക് വകുപ്പുകളായി…

ബെംഗളൂരു : ഒരാഴ്ച മുൻപ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ച് നൽകി മുഖ്യമന്ത്രി. പുതിയ മന്ത്രിമാരുടെ വകുപ്പ് ബ്രാക്കറ്റിൽ. ഉമേഷ് കട്ടി (ഫുഡ്, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യം), എസ് അംഗാര (മൽസ്യബന്ധനം, തുറമുഖം, ഉപരിതല ഗതാഗതം) മുരുകേഷ് നിറാനി (ഖനി, ജിയോളജി) അരവിന്ദ് നിംബവാലി (വനം) ആർ.ശങ്കർ (മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ) എം.ടി.ബി.നാഗരാജ് (എക്സൈസ്) സി.പി.യോഗേശ്വർ (ചെറുകിട ജലസേചനം) മാത്രമല്ല നിയമ ,പാർലമെൻ്ററി കാര്യമന്ത്രിയാക്കുന്ന മധു സ്വാമിയുടെ ഈ വകുപ്പുകൾ ആഭ്യന്തര മന്ത്രിയായ ബസവരാജ് ബൊമ്മെക്ക് അധിക ചുമതലയായി നൽകി. മധു സ്വാമിക്ക്…

Read More

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ അഗ്നിബാധ ;5 മരണം.

പൂണെ: കൊവിഷിൽസ് വാക്സിൻ ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാൻ്റിൽ തീപിടുത്തം. 5 പേർ മരിച്ചു.നിർമാണത്തിലിരുന്ന പ്ലാൻ്റിൽ ജോലി ചെയ്ത തൊഴിലാളികളാണ് മരിച്ചത്.6 പേരെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് ശേഷമാണ് പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെര്‍മിനൽ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു നിര കൊവിഡ് പോരാളികൾക്കും വേണ്ട വാക്സിൻ ഉത്പാദിപ്പിക്കുന്നത് പൂണെയിലെ ഈ ഫാക്ടറിയിൽനിന്നാണ്. ഫയര്‍ഫോഴ്സിൻ്റെ പത്തോളം യൂണിറ്റുകൾ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. കൊവിഡ് ഉത്പാദനം നടക്കുന്ന പ്ലാൻ്റിന് തീപിടിച്ചിട്ടില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃത‍ര്‍ വ്യക്തമാക്കി.

Read More

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്ക് യാത്രക്കാരനായ മലയാളിയുവാവ് കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് മൈസൂരുവിനടുത്തുള്ള നഞ്ചൻകോടിൽ അപകടം നടന്നത്. സഹയാത്രികനായ സുഹൃത്തിന് പരിക്കേറ്റിട്ടുണ്ട്. വൈത്തിരി കുളങ്ങരകാട്ടിൽ മുഹമ്മദ് ഷമീറിന്റെ മകൻ കെ.എം. സൽമാൻ ഫാരിസ്‌ (22) ആണ് മരിച്ചത്. നിലമ്പൂർ സ്വദേശി സഹലിനാണ് (23) പരിക്കേറ്റത്. ഇയാളെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരായ ഇരുവരും നാട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ടെത്തിയ കാറിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. നഞ്ചൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്നറിയിപ്പുമായി കമ്പനികൾ

കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നറിയിപ്പ്; അലര്‍ജിയുള്ളവര്‍ കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നത് ശ്രദ്ധിച്ചുവേണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ മരുന്ന് കമ്ബനി മുന്നോട്ടുവെച്ചിരിക്കുന്നത്. വാക്സിനിലെ ഘടകപദാര്‍ഥങ്ങളോട് അലര്‍ജിയുള്ളവര്‍ കുത്തിവയ്പ്പ് എടുക്കരുതെന്ന നിര്‍ദ്ദേശവുമുണ്ട്. ഇതുകൂടാതെ ആദ്യ ഡോസ് എടുത്തപ്പോള്‍ അലര്‍ജിയുണ്ടായവര്‍ രണ്ടാം ഡോസ് വാക്‌സിന്‍ കുത്തിവയ്ക്കരുതെന്നും നിര്‍മാതാക്കള്‍ നിര്‍ദേശിച്ചു. കോവിഷീല്‍ഡ് വാക്‌സിനിലെ ഘടകപദാര്‍ഥങ്ങളുടെ പട്ടിക, സ്വീകര്‍ത്താക്കള്‍ക്കു വേണ്ടിയുള്ള വിവരങ്ങള്‍ എന്ന പേരില്‍ കമ്ബനി പ്രസിദ്ധീകരിച്ചു. ഹിസ്റ്റിഡൈന്‍, ഹിസ്റ്റിഡൈന്‍ ഹൈഡ്രോക്ലോറൈഡ് മോണോ ഡൈഡ്രേറ്റ്, മഗ്നീഷ്യം ക്ലോറൈഡ് ഹെക്‌സ്‌ഹൈഡ്രേറ്റ്, പോളിസോര്‍ബനേറ്റ് 80, എഥനോള്‍, സക്രോസ്, സോഡിയം ക്ലോറൈഡ്, ഡിസോഡിയം എഡിറ്റേറ്റ്…

Read More

നഗരത്തിൽ മഹാദേവപുര സോണിൽ കോവിഡ് ബാധിതരുടെ എണ്ണം താരതമ്യേന അധികമാകുന്നു ; കാരണം ഇതാണ്.

ബെംഗളൂരു: സമീപകാലത്തായി സംസ്ഥാനത്തിന് പുറത്തു നിന്നുള്ള തൊഴിലാളികളുടെ തിരിച്ചുവരവ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ താരതമ്യേന വർദ്ധനവ് സൃഷ്ടിക്കുന്നു. നഗരപരിധിക്കുള്ളിലെ മഹാദേവപുര ഭാഗത്താണ് ഏറ്റവും കൂടുതൽ പുതിയ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാദേവ പുരയ്ക്ക് പുറമേ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബലന്തൂർ, ദൊഡ്ഡനക്കുന്തി, വരത്തൂർ, ഹൊറ മാവ്, ഹഗഡൂർ എന്നിവിടങ്ങളിലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ തിരിച്ചുവരവാണ് പ്രധാനമായും രോഗബാധ നിരക്കിൽ വർധന ഉണ്ടാക്കിയതെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഡോക്ടർ ബി കെ വിജേന്ദ്ര അഭിപ്രായപ്പെട്ടു. കോവിഡ മാനദണ്ഡങ്ങൾ പാലിക്കാത്തതും കുറഞ്ഞ…

Read More

ശിവമൊഗ്ഗയിലെ ഡോക്ടറുടെ മരണത്തിന് പ്രതിരോധ കുത്തിവെപ്പുമായി ബന്ധമില്ല: ആരോഗ്യ വകുപ്പ്.

ബെംഗളൂരു : ശിവമൊഗ്ഗയിൽ കഴിഞ്ഞ ദിവസം സുബ്ബയ മെഡിക്കൽ കോളേജിലെ ഡോക്ടർ ജയപ്രകാശ് ടി.എ.യുടെ മരണത്തിന് കോവിഡ് പ്രതിരോധ കുത്തിവെപ്പുമായി ഒരു ബന്ധവുമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഹൃദയ സ്തംഭനമാണ് ഡോക്ടറുടെ മരണത്തിന് കാരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രാജേഷ് സുരഗി ഹള്ളി അറിയിച്ചു. 2 ദിവസം മുൻപ് കോവിഷീൽഡ് വാക്സിൻ എടുത്തതിന് ശേഷവും ഡോ: ജയപ്രകാശ് മെഡിക്കൽ കോളേജിൽ ക്ലാസുകൾ എടുത്തിരുന്നു. ബുധനാഴ്ച രാവിലെ നെഞ്ചുവേദന വരികയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്ത പ്രമേഹ രോഗിയും മുൻപ് ഒരു ബൈപാസ് സർജ്ജറ്റി കൂടെ…

Read More

സ്കൂൾ ഫീസ് 30% വരെ കുറക്കണം; നിർദേശം സമർപ്പിച്ചു.

ബെംഗളൂരു : കോവിഡ് പ്രതിസന്ധിയിൽ ഉഴറുന്ന രക്ഷിതാക്കൾക്ക് പ്രതീക്ഷ നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്, സ്വകാര്യ സ്കൂൾ ഫീസ് 25-30% വരെ കുറക്കാൻ ആവശ്യപ്പെടുന്നതടക്കം ഉള്ള നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കാറിന് സമർപ്പിച്ചു. 2-3 ദിവസങ്ങളിൽ ഈ നിർദേശങ്ങളിൽ സർക്കാർ തലത്തിൽ നിന്ന് തീരുമാനമുണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കോവിഡിനെ തുടർന്ന് എതാനും മാസങ്ങളായി ഓൺലൈൻ ക്ലാസുകൾ മാത്രം നടന്നതിനാലാണ് നിരക്കിളവിന് നിർദ്ദേശം ഉണ്ടായത്. കൂടുതൽ ഫീസ് പിരിച്ച വിദ്യാലയങ്ങൾ തിരിച്ച് കൊടുക്കുകയോ അടുത്ത വർഷത്തെ ഫീസിൽ വകയിരുത്താനോ നിർബന്ധിതരാകും. മുൻപ്…

Read More