പുതിയ മന്ത്രിമാർക്ക് വകുപ്പുകളായി…

ബെംഗളൂരു : ഒരാഴ്ച മുൻപ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ച് നൽകി മുഖ്യമന്ത്രി.

പുതിയ മന്ത്രിമാരുടെ വകുപ്പ് ബ്രാക്കറ്റിൽ.

  1. ഉമേഷ് കട്ടി (ഫുഡ്, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യം),
  2. എസ് അംഗാര (മൽസ്യബന്ധനം, തുറമുഖം, ഉപരിതല ഗതാഗതം)
  3. മുരുകേഷ് നിറാനി (ഖനി, ജിയോളജി)
  4. അരവിന്ദ് നിംബവാലി (വനം)
  5. ആർ.ശങ്കർ (മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ)
  6. എം.ടി.ബി.നാഗരാജ് (എക്സൈസ്)
  7. സി.പി.യോഗേശ്വർ (ചെറുകിട ജലസേചനം)
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

മാത്രമല്ല നിയമ ,പാർലമെൻ്ററി കാര്യമന്ത്രിയാക്കുന്ന മധു സ്വാമിയുടെ ഈ വകുപ്പുകൾ ആഭ്യന്തര മന്ത്രിയായ ബസവരാജ് ബൊമ്മെക്ക് അധിക ചുമതലയായി നൽകി.

മധു സ്വാമിക്ക് കന്നഡയും സാംസ്കാരിക വകുപ്പും മെഡിക്കൽ വിദ്യാഭ്യാസവും ലഭിച്ചു.

ആരോഗ്യ മന്ത്രി ഡോ: കെ.സുധാകറിൽ നിന്നാണ് മെഡിക്കൽ വിദ്യഭ്യാസ വകുപ്പ് തിരിച്ചെടുത്തത്.

ആനന്ദ് സിങ്ങിൽ നിന്ന് വനം വകുപ്പ് തിരിച്ചെടുത്ത് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയ സി.ടി.രവിയുടെ വകുപ്പ് ആയിരുന്ന വിനോദ സഞ്ചാരം നൽകി. പരിസ്ഥിതി കാര്യവും ആനന്ദ് സിങ്ങിനാണ്.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

ഖനി കാര്യ മന്ത്രിയായിരുന്ന സി.സി.പാട്ടീലിന് ചെറുകിട വ്യവസായവും പബ്ലിക് റിലേഷനും ലഭിച്ചു.

തുറമുഖ, മത്സ്യ ബന്ധന മന്ത്രാലയ ചുമതലയുണ്ടായിരുന്ന കോട്ട ശ്രീനിവാസ പൂജാരിക്ക് മുസറായ്, പിന്നോക്ക വിഭാഗ വകുപ്പുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
[masterslider id="10"]

Related posts