നഗരത്തിൽ മഹാദേവപുര സോണിൽ കോവിഡ് ബാധിതരുടെ എണ്ണം താരതമ്യേന അധികമാകുന്നു ; കാരണം ഇതാണ്.

ബെംഗളൂരു: സമീപകാലത്തായി സംസ്ഥാനത്തിന് പുറത്തു നിന്നുള്ള തൊഴിലാളികളുടെ തിരിച്ചുവരവ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ താരതമ്യേന വർദ്ധനവ് സൃഷ്ടിക്കുന്നു.

നഗരപരിധിക്കുള്ളിലെ മഹാദേവപുര ഭാഗത്താണ് ഏറ്റവും കൂടുതൽ പുതിയ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മഹാദേവ പുരയ്ക്ക് പുറമേ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബലന്തൂർ, ദൊഡ്ഡനക്കുന്തി, വരത്തൂർ, ഹൊറ മാവ്, ഹഗഡൂർ എന്നിവിടങ്ങളിലാണ്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ തിരിച്ചുവരവാണ് പ്രധാനമായും രോഗബാധ നിരക്കിൽ വർധന ഉണ്ടാക്കിയതെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഡോക്ടർ ബി കെ വിജേന്ദ്ര അഭിപ്രായപ്പെട്ടു.

കോവിഡ മാനദണ്ഡങ്ങൾ പാലിക്കാത്തതും കുറഞ്ഞ ദൂരപരിധി ലംഘിക്കുന്നതും രോഗവ്യാപനത്തിന് പ്രധാനകാരണം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts