ബൈക്ക് ടാക്സി അല്ലെങ്കിൽ പാഴ്‌സൽ സർവീസ് ; ബൈക്ക് ടാക്‌സികൾ ഇനി പാർസൽ സർവീസിലേക്ക്

ബെംഗളൂരു : കർണാടകത്തിൽ ബൈക്ക് ടാക്സി നിരോധിച്ചതോടെ പാഴ്‌സൽ സർവീസുമായി ഒല, ഉബർ തുടങ്ങിയ കമ്പനികൾ.

കഴിഞ്ഞ ദിവസം വരെ ഈ കമ്പനികളുടെ ആപ്പുകളിൽ കാർ, ഓട്ടോ എന്നിവക്കൊപ്പം ബൈക്ക് യാത്ര സർവീസ് ബുക്ക് ചെയ്യാൻ സൗകര്യമുണ്ടായിരുന്നുവെങ്കിൽ തിങ്കളാഴ്ച മുതൽ ഈ സ്ഥാനത്ത് കൂറിയർ, പാഴ്‌സൽ സർവീസ് എന്നാണ് നൽകിയിരിക്കുന്നത്.

മുന്നറിയിപ്പില്ലാതെ പുതിയ സർവീസ് ആപ്പിൽ പ്രത്യക്ഷപ്പെട്ടതോടെ നിരോധനം നേരിടാൻ ബൈക്ക് ടാക്സി സർവീസ് തന്നെ പാഴ്‌സൽ എന്ന പേരിൽ നടത്തുകയാണെന്ന അഭ്യൂഹം പടർന്നു.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

എന്നാൽ, മിക്കവർക്കും ശ്രമിച്ചിട്ടും ബൈക്ക് ടാക്‌സി സർവീസ് ലഭിച്ചില്ല. ഇതേ സമയം, ചിലർ പതിവ് പോലെ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്തുവെന്നും പറയുന്നുണ്ട്.

നിരോധനം ലംഘിക്കുന്ന ബൈക്ക് ടാക്‌സികാരെ പിടികൂടാൻ പോലീസ് പരിശോധന ആരംഭിച്ചു. ആദ്യ ദിനം 150-ഓളം ബൈക്ക് ടാക്‌സക്കാർ പിടിയിലായി. ഇവരുടെ വാഹനം പിടിച്ചെടുത്തിട്ടുണ്ട്.

നിരോധനം ലംഘിക്കുന്നവർക്ക് 10,000 രൂപ വരെയാണ് പിഴയിടാക്കുന്നത്. പിഴ നൽകാൻ തയ്യാറാകാത്തവർക്ക് മൂന്ന് മാസം തടവുശിക്ഷയും ലഭിക്കും.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ഹൈക്കോടതി വിധിയെത്തുടർന്ന് തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് ബൈക്ക് ടാക്‌സി നിരോധനം നിലവിൽ വന്നത്.

ബൈക്ക് ടാക്സികളുടെ പ്രവർത്തനം തുടരണമെങ്കിൽ സർക്കാർ നിയമനിർമാണം നടത്തണമെന്നായിരുന്നു കോടതി വിധിയിൽ പറഞ്ഞത്. നിയമനിർമാണം നടത്തില്ലെന്ന നിലപാടിലാണ് സർക്കാർ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts