കാഴ്‌ചപരിമിതർക്ക് ആരുടേയും സഹായം ഇല്ലാതെ ബസുകൾ തിരിച്ചറിയാൻ ഉള്ള സംവിധാനം ഒരുക്കി ബിഎംടിസി

ബെംഗളൂരു: കാഴ്ചപരിമിതർക്ക് പരസഹായമില്ലാതെ ബസുകൾ തിരിച്ചറിയാനുള്ള സംവിധാനവുമായി ബെംഗളൂരു മെട്രൊപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബിഎംടിസി).

ഓൺബോർഡ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. സ്റ്റോപ്പിലേക്കുവരുന്ന ബസ് ഏതുറൂട്ടിൽ സർവീസ് നടത്തുന്നതാണെന്ന് അറിയാൻ സാധിക്കുന്നതിനൊപ്പം നിർത്താനുള്ള സന്ദേശം ഡ്രൈവർക്ക് കൈമാറാനും കഴിയും.

നിലവിൽ 25 ബിഎംടിസി ബസുകളിലാണ് സംവിധാനം പരീക്ഷണാർഥം ഏർപ്പെടുത്തിയിട്ടുള്ളത്. കാഴ്ചപരിമിതരായ 25 പേർക്ക് ഉപകരണം നൽകിയിട്ടുമുണ്ട്. പരീക്ഷണം വിജയിച്ചാൽ നഗരത്തിൽ പരമാവധി കാഴ്ചപരിമിതർക്ക് ഇത് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

  താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം

ഡൽഹി ഐഐടിയുമായി ചേർന്നാണ് ഓൺബോർഡ് ഉപകരണം വികസിപ്പിച്ചത്. പുതിയ ഉപകരണം ഉപയോഗിക്കുന്നതിന് 500 കാഴ്ചപരിമിതർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഈ മാസം അവസാനം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തും.

പ്രവർത്തനം എങ്ങനെ
ബസിന്റെ മുൻവശത്തെ ചില്ലിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറും ഓൺബോർഡ് ഉപകരണവും ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ബസ് സ്റ്റോപ്പിലേക്കെത്തുമ്പോൾ ഉപകരണത്തിലെ ബട്ടൺ അമർത്തിയാൽ ബസിന്റെ റൂട്ട് നമ്പർ സ്പീക്കറിലൂടെ കേൾക്കാൻ സാധിക്കും.

ബസിൽ കയറണമെങ്കിൽ അതിനും ബട്ടൺ അമർത്താം. അപ്പോൾ കാഴ്ചപരിമിതിയുള്ള ഒരാൾ കയറാനുണ്ടെന്ന സന്ദേശം ബസിൽ ലഭിക്കും. അതിനാൽ, ഈ യാത്രക്കാരന് സാവകാശം കയറാൻവേണ്ടി ബസ് കൂടുതൽ സമയം നിർത്തിയിടാനും സാധിക്കും. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിന് തൊട്ടുമുൻപ് ഈ വിവരവും ഉപകരണത്തിന്റെ സ്പീക്കറിലൂടെ അറിയാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽഇഡി സ്ക്രീൻ അടക്കം വിപുലമായ ഒരുക്കങ്ങൾ; ഐപിഎൽ ഫൈനൽ ആഘോഷമാക്കാൻ നഗരത്തിലെ പബ്ബുകളും റസ്റ്ററന്റുകളും സജ്ജം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം വിളിക്കാത്തതിന് ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി

Related posts

Click Here to Follow Us