തിരുപ്പതിയിലേക്കുള്ള യാത്രയിൽ അപകടത്തിൽ ഭാര്യ മരിച്ചിട്ട് 3 വർഷമാകുന്നു; അവരുടെ സ്വപ്നമായ പുതിയ വീടിൻ്റെ പാലുകാച്ചലിന് ഭാര്യയുടെ സാമീപ്യം വേണമെന്ന് ഭർത്താവിന് നിർബന്ധം;പിന്നീട് സംഭവിച്ചത്.

ബെംഗളൂരു:മക്കളോടൊപ്പം തിരുപ്പതിയിലേക്കുള്ള യാത്രയിലാണു ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യ മാധവി അപകടത്തില്‍ മരിക്കുന്നത്.

കോളാറില്‍ വച്ച്‌ അമിത വേഗത്തിലെത്തിയ ട്രെക്കിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മാധവി മരിച്ചു.

എന്നാല്‍ രണ്ട് മക്കളും ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഭാര്യയുടെ മരണം മൂര്‍ത്തിയുടെ കുടുംബത്തെ ആകെ തകര്‍ത്തു.

പുതിയൊരു വീടെന്നുള്ളത് ഭാര്യയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. മരണശേഷം ആ സ്വപ്നം സഫലീകരിക്കാനാണ് ശ്രീനിവാസ മൂര്‍ത്തി വീട് പണിതത്. ഭാര്യയുടെ സ്വപ്നമായിരുന്ന വീട്ടില്‍ അവരുടെ സാന്നിധ്യമില്ലാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നിയ മൂര്‍ത്തി അവരുടെ ഒരു പ്രതിമ നിർമ്മിക്കാൻ ഓർഡർ നൽകുകയായിരുന്നു

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

ഒറ്റനോട്ടത്തില്‍ പ്രതിമയാണെന്ന് ആര്‍ക്കും തോന്നുക പോലും ചെയ്യാത്ത അത്ര കൃത്യതയോടെയാണ് മാധവിയുടെ ശില്‍പം നിർമ്മിച്ചിരിക്കുന്നത്.

ഭാര്യയെ എന്നെന്നും ഓര്‍ക്കാന്‍ ഇതിലും മികച്ച ഒന്നില്ലെന്നാണ് അതിഥികളുടെ അഭിപ്രായം. 25ഓളം ആര്‍ക്കിട്ടെക്ടുമാരെ സമീപിച്ച ശേഷമാണ് ഭവനത്തിലേക്ക് വഴി തുറന്നതെന്നാണ് ശ്രീനിവാസ മൂര്‍ത്തി പറയുന്നത്.

കര്‍ണാടകയിലെ പ്രമുഖ പാവ നിര്‍മ്മാതാക്കളായ ഗോബേ മാനയാണ് മാധവിയുടെ ജീവസുറ്റ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 8നായിരുന്നു കര്‍ണാടകത്തിലുള്ള വ്യവസായി ശ്രീനിവാസ മൂര്‍ത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടന്നത്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യയുടെ മരണശേഷം കുടുംബത്തില്‍ നടക്കുന്ന ആദ്യ ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും എത്തി.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ അപകടത്തില്‍ മരിച്ച ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യ മാധവി അതിഥികളെ സ്വാഗതം ചെയ്ത് ലിവിങ് റൂമില്‍ ഇരിക്കുന്നത് കണ്ടവർ അൽഭുതപ്പെട്ടു.

കുടുംബത്തോട് അത്ര അടുപ്പമുള്ളവര്‍ പോലും അമ്പരന്ന ആ കാഴ്ച ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
[masterslider id="10"]

Related posts