സോഷ്യൽ മീഡിയ സന്ദേശത്തെ തുടർന്ന് സംഘർഷം;പോലീസ് വെടിവെപ്പിൽ 2 മരണം.

ബെംഗളൂരു : സോഷ്യൽ മീഡിയ സന്ദേശത്തെ തുടർന്ന് കെ.ജി.ഹളളിയിൽ ഉണ്ടായ സംഘർഷം നിയന്ത്രിക്കാനായി പോലീസ് നടത്തിയ വെടിവെപ്പിൽ 2 പേർ മരിച്ചതായി സിറ്റി പോലീസ് കമ്മിഷണർ കമൽ പന്ത് ഇന്നലെ അറിയിച്ചു.

4 പേർക്ക് പരിക്കേറ്റിട്ടുണ്ട്, അഡിഷണൽ കമ്മീഷണർ അടക്കം നിരവധി പോലീസുകാർക്ക് പരിക്കുണ്ട്.

ഇന്നലെ രാത്രി 10:30 ന് ശേഷം ഡി.ജെ.ഹളളി, കാവൽ ബൈര സാന്ദ്ര എന്നിവിടങ്ങളിലാണ്  അക്രമണം നടന്നത്.

പുലികേശി നഗറിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ്റെ ഫേസ് ബുക്ക് പോസ്റ്റിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്.

അക്രമാസക്തരായ ജനക്കൂട്ടം എം എൽ എ യുടെ വീട് അക്രമിക്കുകയും നിരവധി വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കുകയും ചെയ്തു.

നവീനിന് എതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട ജനക്കൂട്ടം കെ.ജി.ഹളളി, ഡി.ജെ.ഹളളി സ്റ്റേഷൻ ആക്രമിക്കുകയും നിരവധി വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കുകയുമായിരുന്നു.

തുടർന്ന് പോലീസെത്തി അക്രമികളെ പിരിച്ചുവിടാൻ ലാത്തി ചാർജ്ജ് നടത്തി, ആളുകളെ പിരിച്ചുവിടാൻ കഴിയാത്തതിനാൽ പോലീസ് വെടിവക്കുകയായിരുന്നു.

വിവാദ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച്
വിശദമായ അന്വേഷണം നടത്തുമെന്നും
സംഘർഷമല്ല പരിഹാരമെന്നും
അക്രമത്തിലേർപ്പെടുന്നവർക്കെതിരെ
കർശന നടപടികൾ എടുക്കുമെന്നും
അഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മ
പറഞ്ഞു.

ഈ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ
നിലനിൽക്കുന്നതിനാൽ ഡി ജെ ഹള്ളി,
കെ ജി ഹള്ളി പോലീസ് സ്റ്റേഷൻ
പരിധിയിൽ കർഫ്യൂവും ബെംഗളൂരു
നഗരത്തിൽ 144 ആം വകുപ്പ് പ്രകാരം
നിരോധനാജ്ഞ പ്രഖ്യാപിച്ചതായും സിറ്റി
പോലീസ് കമ്മീഷണർ അറിയിച്ചു.

സംഭവത്തെ തുടർന്ന് നവീനെ അറസ്റ്റു
ചെയ്തതായി സിറ്റി പോലീ കമ്മീഷണർ
അറിയിച്ചു.

അക്രമവുമായി ബന്ധപ്പെട്ട്
ഇതുവരെ 110 അറസ്റ്റ് ചെയ്തിട്ടുണ്ട്
കമ്മീഷണർ അറിയിച്ചു.

സമാധാനം പുനസ്ഥാപിക്കാൻ കമ്മീഷണർ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

കല്ലേറിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us