നഗരത്തിൽ വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി; നാലു ബംഗ്ലാദേശികൾ അറസ്റ്റിൽ

ബെംഗളൂരു : വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കിയ നാലു ബംഗ്ലാദേശികളെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റുചെയ്തു.

ഷമിം അഹമ്മദ്, മുഹമ്മജ് അബ്ദുള്ള, നൂർജഹാൻ, ഹാരൂൺ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ബെന്നാർഘട്ടയിൽ വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു ഇവർ.

  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?

വീട്ടിൽ റെയ്ഡ് നടത്തിയാണ് ബംഗ്ലാദേശികളെ പിടികൂടിയത്. വ്യാജ വാടകരേഖകളും താമസസ്ഥലത്തിന്റെ വ്യാജരേഖകളും ഉപയോഗിച്ചാണ് ഇവർ ആധാർ, പാൻ, റേഷൻകാർഡുകൾ സ്വന്തമാക്കിയതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരു സ്വദേശികളായ മുബാറക്, മുനീർ, ഹുസൈൻ, നഹീം എന്നിവരാണ് വ്യാജരേഖകളുണ്ടാക്കാൻ സഹായിച്ചത്. ഇവരുടെപേരിലും പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ ആപ്പുകൾ വഴി ഫുഡ് ഡെലിവറിയിൽ വൻ ചതി; ന​ഗരത്തിലെ ബിഗ് ബാസ്‌ക്കറ്റും സ്വിഗ്ഗിയും ഉൾപ്പെടെ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts