തിരുപ്പതിയിലേക്കുള്ള യാത്രയിൽ അപകടത്തിൽ ഭാര്യ മരിച്ചിട്ട് 3 വർഷമാകുന്നു; അവരുടെ സ്വപ്നമായ പുതിയ വീടിൻ്റെ പാലുകാച്ചലിന് ഭാര്യയുടെ സാമീപ്യം വേണമെന്ന് ഭർത്താവിന് നിർബന്ധം;പിന്നീട് സംഭവിച്ചത്.

ബെംഗളൂരു:മക്കളോടൊപ്പം തിരുപ്പതിയിലേക്കുള്ള യാത്രയിലാണു ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യ മാധവി അപകടത്തില്‍ മരിക്കുന്നത്. കോളാറില്‍ വച്ച്‌ അമിത വേഗത്തിലെത്തിയ ട്രെക്കിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മാധവി മരിച്ചു. എന്നാല്‍ രണ്ട് മക്കളും ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഭാര്യയുടെ മരണം മൂര്‍ത്തിയുടെ കുടുംബത്തെ ആകെ തകര്‍ത്തു. പുതിയൊരു വീടെന്നുള്ളത് ഭാര്യയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. മരണശേഷം ആ സ്വപ്നം സഫലീകരിക്കാനാണ് ശ്രീനിവാസ മൂര്‍ത്തി വീട് പണിതത്. ഭാര്യയുടെ സ്വപ്നമായിരുന്ന വീട്ടില്‍ അവരുടെ സാന്നിധ്യമില്ലാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നിയ മൂര്‍ത്തി അവരുടെ ഒരു പ്രതിമ നിർമ്മിക്കാൻ…

Read More

ആകെ ഡിസ്ചാർജ് ഒരു ലക്ഷം കടന്നു; ഇന്ന് 86 മരണം;6000 ൽ അധികം പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു;6000 ൽ അധികം പേർ ഇന്ന് ആശുപത്രി വിട്ടു

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6257 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :86 ആകെ കോവിഡ് മരണം : 3398 ഇന്നത്തെ കേസുകള്‍ : 6257 ആകെ പോസിറ്റീവ് കേസുകള്‍ : 188611 ആകെ ആക്റ്റീവ് കേസുകള്‍ : 79606 ഇന്ന് ഡിസ്ചാര്‍ജ് : 6473 ആകെ ഡിസ്ചാര്‍ജ് : 105599 തീവ്ര…

Read More

ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികളെന്ന് ബി.ജെ.പി. എം.പി അനന്ത് കുമാര്‍ ഹെഗ്‌ഡേ; 85000 തൊഴിലാളികളെ ഉടന്‍ പുറത്താക്കും!

ബെംഗളൂരു: ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികളാണെന്നും ചതിയന്‍മാരാണെന്നും ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡേ. വ്യാപക പ്രതിഷേധമാണ് ഈ പരാമർശത്തിനെതിരെ ഉയരുന്നത്. BJP MP Anant Kumar Hegde calls BSNL employees as ANTI-NATIONAL. He announced that it will be PRIVATIZED soon! Mr. Hegde, ur leader Modi has not allocated 4G spectrum to BSNL so that Jio benefits For Ambani, u killed BSNL. You are the actual 'Desh…

Read More

കോവിഡിൽ നിന്നും മുക്തി നേടി; നാട്ടുകാർ ഒറ്റപ്പെടുത്തി;അവസാനം ഒരു മുഴം കയറിൽ…..

ബെംഗളൂരു: ഒരു മാസം മുൻപ് കോവിഡ് രോഗമുക്തി നേടിയ 47 വയസുകാരനെ ആത്മഹത്യ ചെയ്ത  നിലയിൽ കണ്ടെത്തി. രോഗമുക്തി നേടിയതിന് ശേഷവും നാട്ടുകാർ ഒറ്റപെടുത്തിയ ഇയാൾ തിങ്കളാഴ്ച വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.  കാർവാർ ജില്ലയിലെ ശിർവാഡ് നിവാസിയായ രത്നാകർ നായിക് ആണ്  മരിച്ചത്. ഗോവയിലെ ഒരു സ്വകാര്യ ഫാർമസൂട്ടിക്കല്‍ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ജോലി ചെയ്തിരുന്ന കമ്പനി കോവിഡ് ഹോട്ട് സ്പോട്ട് ആയിരുന്നു. തുടർന്ന് കാർവാറിലേക്ക് തിരിച്ചെത്തിയ ഇദ്ദേഹത്തിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുകയായിരുന്നു.  ചികിത്സയിൽ ആയിരുന്ന രത്നാകർ നായിക് രോഗമുക്തി നേടി നാട്ടിലേക്ക്…

Read More

ഓഗസ്റ്റിൽ കർണാടകയിൽ രോഗമുക്തി നിരക്ക് 88 ശതമാനം

ബെംഗളൂരു: സംസ്ഥാനത്തെ ജൂലൈ മാസത്തിലെ രോഗമുക്തി നിരക്കിനെ അപേക്ഷിച് ഓഗസ്റ്റിൽ കൂടുതൽ പേർ ഇതിനോടകം കോവിഡ്  രോഗമുക്തി നേടി. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 88 ശതമാനം വർധനവാണ് രോഗമുക്തി നിരക്കിൽ വന്നിരിക്കുന്നത് കഴിഞ്ഞ മാസത്തെ അപേക്ഷിച്ചു ഈ പത്ത് ദിവസത്തിനുള്ളിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ 44 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട് .  54000 പുതിയ കോവിഡ് രോഗികളാണ് ഈ കാലയളവിൽ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് എങ്കിൽ 44000 പേർക്ക് ഈ സമയം രോഗമുക്തി ഉണ്ടായി.  ജൂലൈ 31 ലെ കണക്കുകൾ പ്രകാരം 40…

Read More

ശക്തമായ മഴയിലും നഗരത്തിൽ ഇനി വെള്ളക്കെട്ട് ഉണ്ടാവില്ല, മരം വീഴ്ചയ്ക്കും പരിഹാരം; കാരണം ഇതാണ്

ബെംഗളൂരു: ശക്തമായ മഴയിലും നഗരത്തിൽ ഇനി വെള്ളക്കെട്ട് ഉണ്ടാവാതിരിക്കാനും മരം വീഴ്ചയ്ക്ക് പരിഹാരം കാണാനും അധികൃതർ മുന്നൊരുക്കങ്ങൾ തുടങ്ങി. നഗരത്തിൽ 209 വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് മുന്നൊരുക്കങ്ങൾ ശക്തമാക്കിയത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കാൻ കോർപ്പറേഷൻ നിർദേശം നൽകിയിട്ടുണ്ട്. ഓവുചാലുകളിലൂടെയുള്ള ഒഴുക്ക് തടസ്സപ്പെടുന്നതാണ് നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുന്നതിന്റെ പ്രധാന കാരണമായി വിവിധ ഏജൻസികൾ കണ്ടെത്തിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഓവുചാലുകളിലെയും കനാലുകളിലെയും ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തനവും നടന്നുവരികയാണ്. ഇത്തവണ ഇത്തരം പ്രശ്നങ്ങൾ മഴ ശക്തമാകുന്നതിന് മുമ്പേ പരിഹരിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് മാസത്തിൽ ആദ്യആഴ്ചകളിൽ…

Read More

എസ്എസ്എൽസി പരീക്ഷ ഫലം; വിജയം 71.80%, 6 വിദ്യാർഥികൾ മുഴുവൻ മാർക്ക് നേടി!

ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷയിൽ 71.80% വിജയം. 6 വിദ്യാർഥികൾ മുഴുവൻ മാർ ക്കായ 625 നേടി മികച്ച വിജയം നേടി. സാനിധി മഹാബലേശ്വര ഹെഗ്ഡെ (സിർസി), ചിരായു, നിഖിലേഷ് മുരളി (ഇരുവരും ബെംഗളൂരു), ദീരജ് റെഡ്ഡി (മണ്ഡ്യ), അനുഷ് (ദക്ഷിണകന്നഡ) തൻമയി (ചിക്കമഗളൂരു) എന്നിവരാണ് മുഴുവൻ മാർക്ക് നേടിയത്. കഴിഞ്ഞ വർഷം 73.7 ശതമാനമായിരുന്നു വിജയം. 1.9% കുറവാണ് ഇത്തവണത്തെ വിജയം. 8,11,050 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 5,82,316 പേർ ഉന്നത പഠനത്തിന് അർഹത നേടിയതായി പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ്കുമാർ പറഞ്ഞു. മാർക്കിന്…

Read More

13 വരെ മഴ തുടരും;7 ജില്ലകളിലെ റെഡ് അലർട്ട് തുടരുന്നു; കാലവർഷക്കെടുതിയിൽ 13 മരണം.

ബെംഗളൂരു : കാലവർഷക്കെടുതിയിൽ കർണാടകയിൽ 13 മരണം. 7 ജില്ലകളിൽ 13 വരെ റെഡ് അലർട്ട് തുടരും. കുടക്,ഉത്തര കന്നഡ, ചിക്കമഗലൂരു,ശിവമൊഗ്ഗ, ഹാസൻ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് പ്രഖ്യാപനം. ചെറിയ തോതിൽ മഴ കുറഞ്ഞെങ്കിലും 13 വരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മൈസൂരു, തുമക്കൂരു, കലബുറഗി, ബീദർ, റായ്ച്ചൂർ,യാദ്ഗിർ,ചാമരാജനഗർ, ചിത്രദുർഗ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. കുടകിലെ തലക്കാവേരിയിൽ കാണാതായവർക്കു വേണ്ടി ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ (എൻഡിആർഎഫ്, എസ്ഡിആർഎഫ്) തിരച്ചിൽ തുടരുന്നു. ബ്രഹ്മഗിരി മലയിടിഞ്ഞ് മണ്ണിനടിയിൽ പെട്ട അഞ്ചിൽ 4…

Read More

ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഭർത്താവ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി; ഭാര്യ മരിച്ചു

ബെംഗളൂരു: തന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഭർത്താവ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി; ഭാര്യ മരിച്ചു. രണ്ടുവർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. വെള്ളിയാഴ്ച പുലർച്ചയാണ് യശ്വന്തപുരയിലെ മാളിൽ ജോലിചെയ്തുവരുകയായിരുന്ന യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഭർത്താവ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. മറ്റു ബന്ധുക്കൾ ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമൊരുക്കിയത്. അതേദിവസം വൈകീട്ട് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് യുവതി മരിച്ചു. ഭാര്യയുടെ മരണ ശേഷം ഉദ്യോഗസ്ഥരും ബന്ധുക്കളും പലവട്ടം വിളിച്ചെങ്കിലും ടാക്സി ഡ്രൈവറായ ഭർത്താവ് ഫോണെടുത്തില്ല. വിവരമറിയിക്കാൻ ബന്ധുക്കളും പോലീസും പലവട്ടം ഭർത്താവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നീട്…

Read More

ജില്ല, താലൂക്ക്‌ ആശുപത്രികളിലേക്ക് 4339 ഓക്സിജൻ സംവിധാനമുള്ള കിടക്കകൾ

ബെംഗളൂരു: സംസ്ഥാനത്തെ ജില്ല, താലൂക് ആശുപത്രികളിലേക്ക് ഓക്സിജൻ സൗകര്യത്തോട് കൂടിയ  4339 കിടക്കകൾ കൂടി നൽകി. കോവിഡ് 19 വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ഓക്സിജൻ സൗകര്യത്തോട് കൂടിയ കിടക്കകളുടെ കൂടി വരുന്ന ആവശ്യകത മനസിലാക്കികൊണ്ടാണ് സംസ്ഥാന സർക്കാർ,  ജില്ല താലൂക്ക് ആശുപത്രികളിലെ ഇത്തരം  കിടക്കകളുടെ എണ്ണം ഇപ്പോൾ വർധിപ്പിക്കുന്നത്.  ഇതോടെ കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന്  ഓക്സിജൻ സൗകര്യത്തോട് കൂടിയ 9000 കിടക്കകൾ ആണ് സർക്കാരിന് കീഴിലെ ആശുപത്രികളിൽ പുതിയതായി എത്തിയത്. 1244 ഇൽ അധികം ഓക്സിജൻ സൗകര്യത്തോടു കൂടിയ…

Read More
Click Here to Follow Us