ബെംഗളൂരു: കൈവശം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തത് കൊണ്ട് ട്രെയിനിൽ മംഗളൂരുവിലെത്തിയ നൂറിലേറെ മലയാളി യാത്രക്കാരെ പോലീസ് തടയുകയും, അതിനു ശേഷം പോലീസ് വാഹനങ്ങളിൽ ടൗൺഹാളിലേക്കും മറ്റിടങ്ങളിലേക്കും മാറ്റി. ഇന്നലെ വൈകുന്നേരം 3.30-ന് മംഗളുരു സെൻട്രൽ സ്റ്റേഷനിൽ എത്തിയ തീവണ്ടിയിൽ നിന്നു 50-ഓളം പേരെയാണ് മംഗലുരുവിലെ ഹമ്പൻകട്ടക്കടുത്തുള്ള ടൗൺഹാളിലേക്ക് മാറ്റിയത്.
ഇവർക്കെല്ലാം റെയിൽവേ സ്റ്റേഷനിൽ വച്ചു തന്നെ ആന്റിജൻ പരിശോധന നടത്തിയെങ്കിലും രാത്രി 10 മാണി ആയിട്ടും അതിന്റെ ഫലം വന്നിട്ടിലായിരുന്നു. താമസസ്ഥലത്ത് ഹോം ക്വാറന്റീനിൽ കഴിയാമെന്ന വ്യവസ്ഥയിൽ സ്ത്രീകളെ മാത്രം രാത്രി 11 മണിയോടെ വിട്ടയച്ചു.
തീവണ്ടിയിലെത്തിയവരെ ആദ്യം റെയിൽവേ സ്റ്റേഷനിലിരുത്തുകയും പിന്നെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും അവിടെ നിന്ന് മംഗളൂരു ടൗൺ ഹാളിലേക്ക് എത്തിക്കുകയും ചെയ്തു. പിന്നാലെ വന്ന തീവണ്ടിയിലുള്ളവരെയും പോലീസ് സ്റ്റേഷനിലും റെയിൽവേ സ്റ്റേഷനിലുമായി മണിക്കൂറുകൾ നിർത്തിയശേഷം പലയിടത്തേക്കും മാറ്റിയതായി അറിയുന്നു. ടൗൺഹാളിനുപുറത്ത് പോലീസ് കാവലും ഏർപ്പെടുത്തി. ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്ന് യാത്രക്കാർ പരാതി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.