കോവിഡിൽ നിന്നും മുക്തി നേടി; നാട്ടുകാർ ഒറ്റപ്പെടുത്തി;അവസാനം ഒരു മുഴം കയറിൽ…..

ബെംഗളൂരു: ഒരു മാസം മുൻപ് കോവിഡ് രോഗമുക്തി നേടിയ 47 വയസുകാരനെ ആത്മഹത്യ ചെയ്ത  നിലയിൽ കണ്ടെത്തി.

രോഗമുക്തി നേടിയതിന് ശേഷവും നാട്ടുകാർ ഒറ്റപെടുത്തിയ ഇയാൾ തിങ്കളാഴ്ച വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. 

കാർവാർ ജില്ലയിലെ ശിർവാഡ് നിവാസിയായ രത്നാകർ നായിക് ആണ്  മരിച്ചത്. ഗോവയിലെ ഒരു സ്വകാര്യ ഫാർമസൂട്ടിക്കല്‍ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

ജോലി ചെയ്തിരുന്ന കമ്പനി കോവിഡ് ഹോട്ട് സ്പോട്ട് ആയിരുന്നു. തുടർന്ന് കാർവാറിലേക്ക് തിരിച്ചെത്തിയ ഇദ്ദേഹത്തിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുകയായിരുന്നു. 

ചികിത്സയിൽ ആയിരുന്ന രത്നാകർ നായിക് രോഗമുക്തി നേടി നാട്ടിലേക്ക് തിരിച്ചെത്തി  എങ്കിലും നാട്ടുകാരും സുഹൃത്തുക്കളും രത്നാകർ നായിക്കിന് അപ്പോഴും  രോഗം ഉള്ള ആളാണ് എന്ന രീതിയിൽ പെരുമാറാനും പേടിയോടെ മാറ്റി നിർത്താനും തുടങ്ങുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

ഇത് അദ്ദേഹത്തെ വിഷാദത്തിലേക്ക് തള്ളി വിടുകയായിരുന്നു തുടർന്ന് വീടിന് പുറത്തേക്ക് ഇറങ്ങാതെ ആവുകയും ചെയ്തു 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts