ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഭർത്താവ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി; ഭാര്യ മരിച്ചു

ബെംഗളൂരു: തന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഭർത്താവ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി; ഭാര്യ മരിച്ചു. രണ്ടുവർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്.

വെള്ളിയാഴ്ച പുലർച്ചയാണ് യശ്വന്തപുരയിലെ മാളിൽ ജോലിചെയ്തുവരുകയായിരുന്ന യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഭർത്താവ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി.

മറ്റു ബന്ധുക്കൾ ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമൊരുക്കിയത്. അതേദിവസം വൈകീട്ട് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് യുവതി മരിച്ചു.

  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!

ഭാര്യയുടെ മരണ ശേഷം ഉദ്യോഗസ്ഥരും ബന്ധുക്കളും പലവട്ടം വിളിച്ചെങ്കിലും ടാക്സി ഡ്രൈവറായ ഭർത്താവ് ഫോണെടുത്തില്ല.

വിവരമറിയിക്കാൻ ബന്ധുക്കളും പോലീസും പലവട്ടം ഭർത്താവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നീട് യുവതിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കോവിഡ് പ്രോട്ടോക്കോളനുസരിച്ച് ശവസംസ്കാരം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts