മറ്റ് വിലക്കുകൾ ഇല്ല; കേരള ബ്ലാസ്റ്റേഴ്സിന് പിഴ 5 കോടി എന്ന് സൂചന

ന്യൂ‍ഡൽഹി∙ റഫറിയിംഗിൽ പ്രതിഷേധിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരം പാതിവഴിയിൽ വെച്ച് ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിലക്കോ, പോയിന്റ് വെട്ടിക്കുറയ്ക്കലോ ഉണ്ടാകില്ല. എഐഎഫ്എഫ് ‍ഡിസിപ്ലിനറി കോഡിലെ ആർട്ടിക്കിൾ 5‌8 പ്രകാരമാണു ബ്ലാസ്റ്റേഴ്സിനെതിരെ നടപടി വരിക.

നിയമപ്രകാരം മത്സരം ബഹിഷ്കരിച്ചതിനു ഏറ്റവും കുറഞ്ഞത് ആറു ലക്ഷം രൂപയാണു പിഴ. കൂടാതെ ടൂര്‍ണമെന്റിൽനിന്നു വിലക്കുകയോ, ഭാവി മത്സരങ്ങൾ കളിപ്പിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇത്തരം നടപടികൾ എടുക്കാൻ സാധ്യതയില്ല. എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി സംഭവത്തിൽ ബ്ലാസ്റ്റേഴ്സിന് 5 കോടി രൂപ പിഴയിടുമെന്നാണ് ഒരു ദേശിയ മാധ്യമം പുറത്ത് വിടുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. എഐഎഫ്എഫിന്റെ അച്ചടക്ക സമിതിയാണ് ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയെടുക്കുക.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

നേരത്തെ ബെംഗളൂരു എഫ് സിക്കെതിരായ എലിമിനേറ്റർ മത്സരത്തിൽ അധിക സമയത്തിന്റെ തൊണ്ണൂറ്റിയാറാം മിനുറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഇറങ്ങിപ്പോക്കിന് ആധാരമായ സംഭവം നടന്നത്‌. ബെംഗളൂരുവിന് ലഭിച്ച ഫ്രീ കിക്ക് ഒരു ക്വിക്ക് ഫ്രീ കിക്കിലൂടെ സുനിൽ ഛേത്രി ഗോളാക്കിയത് റഫറി ക്രിസ്റ്റൽ ജോൺ അനുവദിച്ചതാണ് വിവാദമായത്‌. ഫ്രീ കിക്ക് നേരിടാൻ തങ്ങൾ തയ്യാറായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ചെങ്കിലും അത് ഗോളാണെന്ന തന്റെ തീരുമാനത്തിൽ റഫറി ഉറച്ച് നിന്നു. ഇതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങളേയും വിളിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച് മത്സരം മതിയാക്കി മടങ്ങി‌. ടീം പിന്നീട് കളിക്കളത്തിലേക്ക് മടങ്ങിയെത്താതെ വന്നതോടെ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഒരു ക്ലബിനെതിരെ എഐഎഫ്എഫ് ചുമത്തുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ദീർഘമായ ചര്‍ച്ചകൾക്കൊടുവിലാണ് ബ്ലാസ്റ്റേഴ്സിനെതിരെ എന്തു നടപടി വേണമെന്ന കാര്യത്തിൽ എഐഎഫ്എഫ് തീരുമാനത്തിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts