ഏപ്രില്‍ അഞ്ചിന് രാഹുല്‍ ഗാന്ധി കോലാറിൽ എത്തും

ബെംഗളൂരു: മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും കര്‍ണാടകത്തിലെ കോലാറിലേക്ക്. ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് ഏപ്രില്‍ അഞ്ചിന് കോലാറില്‍ തന്നെ സംഘടിപ്പിക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും.2019ല്‍ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ലോക്‌സഭാംഗത്വത്തില്‍ നിന്ന് സൂറത്ത് കോടതി അയോഗ്യനാക്കിയത്.

ഇതിനെ തുടര്‍ന്ന് വലിയ പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് കര്‍ണാടക കോണ്‍ഗ്രസ് കോലാറില്‍ തന്നെ രാഹുലിനെ പങ്കെടുപ്പിച്ചു കൊണ്ട് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.ജനാധിപത്യ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന രാഹുല്‍ ഗാന്ധിക്കൊപ്പമാണ് ജനങ്ങള്‍ എന്ന ശക്തമായ സന്ദേശം നല്‍കുക എന്ന ആശയത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റാലിയുടെ ഉത്തരവാദിത്വമുള്ള കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് രാമലിംഗ റെഡ്ഡി പറഞ്ഞു.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

രാഹുല്‍ പങ്കെടുക്കുന്ന പൊതുയോഗത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ സത്യാഗ്രഹം നടക്കും. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെയുള്ള പ്രതിഷേധം മാത്രമാണ് റാലിയെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും രാമലിംഗ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ
[masterslider id="10"]

Related posts