ബെംഗളൂരു : നഗരത്തിലെ ക്യാമ്പ് ഏരിയയിലെ മൊബൈൽ പോലീസ് സ്റ്റേഷൻ വളപ്പിൽ അജ്ഞാതൻ്റെ മൃതദേഹം കണ്ടെത്തി.
കണ്ടുകെട്ടിയ ബസിൻ്റെ പിൻസീറ്റിൽ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലാണ്. ഇത് ഏകദേശം 40-45 വയസ്സ് പ്രായമുള്ള ഒരാളുടേതാണെന്നാണ് റിപ്പോർട്ടുകൾ.
15 ദിവസം മുമ്പ് മരിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് ക്യാമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്നാണ് അന്വേഷണം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബെലഗാവി ബീംസ് ആശുപത്രിയിലേക്ക് അയച്ചു.
പോലീസ് സ്റ്റേഷൻ വളപ്പിൽ മൃതദേഹം കണ്ടെത്തിയത് ഏറെ ദുരൂഹതകൾക്കിടയാക്കിയിട്ടുണ്ട്. ക്യാമ്പ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.