സംസ്ഥാനത്ത് ഇന്ന് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഇന്ന് തുടക്കം; ഇത്തവണ പരീക്ഷയെഴുതുന്നത് 8.7 ലക്ഷം വിദ്യാർഥികൾ

ബെംഗളൂരു : സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ ഇന്ന് തുടങ്ങും.

8.7 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. പരീക്ഷാകേന്ദ്രങ്ങളിൽ സൗകര്യങ്ങളൊരുക്കിയതായി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

പരീക്ഷയ്ക്ക് രജിസ്റ്റർചെയ്തവരിൽ 4.4 ലക്ഷം ആൺകുട്ടികളും 4.3 ലക്ഷം പെൺകുട്ടികളുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച ഇംഗ്ലീഷ്‌, കന്നഡ, ഹിന്ദി, തെലുഗു, തമിഴ്, ഉറുദു, മറാഠി എന്നീ ഭാഷാ പരീക്ഷകളാണ് നടക്കുക. ഏപ്രിൽ ആറിനാണ് പരീക്ഷ അവസാനിക്കുന്നത്.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

കൂടാതെ അഞ്ച്, എട്ട്, ഒമ്പത് ക്ലാസുകളിലെ ബോർഡ് പരീക്ഷയും ഇന്ന് മുതൽ നടക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ ക്ലാസുകളിലേക്ക് ബോർഡ് പരീക്ഷ നടത്താൻ കർണാടക ഹൈക്കോടതി അനുമതി നൽകിയത്.

എസ്.എസ്.എൽ.സി. പരീക്ഷാകേന്ദ്രങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

പരീക്ഷാകേന്ദ്രത്തിന്റെ 200 മീറ്റർ ദൂരപരിധി നിരോധിതമേഖലയായിരിക്കും. വിദ്യാർഥികൾക്കും പരീക്ഷാനടത്തിപ്പ് ചുമതലയുള്ള അധ്യാപകർക്കും മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും പരീക്ഷാകേന്ദ്രത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

ക്രമക്കേടുകൾ തടയുന്നതിന് പ്രത്യേക പരിശോധനകളുമുണ്ടാകും. 2750 പരീക്ഷാകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
[masterslider id="10"]

Related posts