ബെംഗളൂരു: സംസ്ഥാനത്തെ ജില്ല, താലൂക് ആശുപത്രികളിലേക്ക് ഓക്സിജൻ സൗകര്യത്തോട് കൂടിയ 4339 കിടക്കകൾ കൂടി നൽകി.
കോവിഡ് 19 വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ഓക്സിജൻ സൗകര്യത്തോട് കൂടിയ കിടക്കകളുടെ കൂടി വരുന്ന ആവശ്യകത മനസിലാക്കികൊണ്ടാണ് സംസ്ഥാന സർക്കാർ, ജില്ല താലൂക്ക് ആശുപത്രികളിലെ ഇത്തരം കിടക്കകളുടെ എണ്ണം ഇപ്പോൾ വർധിപ്പിക്കുന്നത്.
ഇതോടെ കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ഓക്സിജൻ സൗകര്യത്തോട് കൂടിയ 9000 കിടക്കകൾ ആണ് സർക്കാരിന് കീഴിലെ ആശുപത്രികളിൽ പുതിയതായി എത്തിയത്.
1244 ഇൽ അധികം ഓക്സിജൻ സൗകര്യത്തോടു കൂടിയ കിടക്കകൾ സംസ്ഥാനത്തെ വിവിധ ജില്ല ആശുപത്രികളിൽ ആയി ഇപ്പോൾ നിലവിൽ ഉണ്ട്. കൂടുതൽ കിടക്കകൾ വരുന്നതോടെ കർണാടകയുടെ ചികിത്സ രംഗത്തിന് കൂടുതൽ കാര്യക്ഷമത കൈവരുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.