കേരളത്തിലേക്ക് മാക്കൂട്ടം ചെക് പോസ്റ്റ് വഴി പോകാനെത്തിയ യാത്രക്കാർ വെട്ടിലായി

ബെംഗളൂരു: കേരളത്തിലേക്ക് മാക്കൂട്ടം ചെക് പോസ്റ്റ് വഴി പോകാനെത്തിയ യാത്രക്കാർ വെട്ടിലായി. റോഡ് തുറന്നെങ്കിലും ഈ ചെക് പോസ്റ്റ് വഴി യാത്രക്കാരെ കടത്തിവിടാത്തതിനെ തുടർന്ന് യാത്രക്കാർ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ച് മുത്തങ്ങ വഴിയാണ് യാത്ര തുടർന്നത്. ചെക് പോസ്റ്റിലെ റോഡ് തുറന്നെങ്കിലും കേരളത്തിലേക്കെത്തുന്നവരെ പരിശോധിക്കാനും ആരോഗ്യവിവരങ്ങൾ തേടാനും ആരോഗ്യവകുപ്പിന്റെ സൗകര്യങ്ങൾ ഒരുക്കുന്നത് വൈകിയതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

പരിശോധനാ സൗകര്യങ്ങൾ ഏർപ്പെടുത്തിയശേഷം യാത്രക്കാരെ കടത്തിവിടുമെന്നാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. പക്ഷേ, തിങ്കളാഴ്ച ഉച്ചയായിട്ടും ഇതുണ്ടായില്ല. അതേസമയം, കോവിഡ് പോർട്ടലിൽ ഇതുവഴി കടന്നുപോകാനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം നേരത്തേതന്നെ വരികയും ചെയ്തു.

ഇങ്ങനെയാണ് ചെക് പോസ്റ്റിൽ ആരോഗ്യപ്രവർത്തകർ എത്തുന്നതിനുമുമ്പേ യാത്രക്കാർ എത്തിപ്പെട്ടത്. കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ മാക്കൂട്ടത്ത് റോഡ് കർണാടക മണ്ണിട്ടടച്ചതായിരുന്നു. ഇത് തുറക്കാൻ കഴിഞ്ഞ ദിവസം കർണാടക തീരുമാനമെടുത്തതോടെയാണ് വഴിതുറന്നത്. ഇതിന് മുൻപ് മൈസൂരു മേഖലയിൽനിന്നും മുത്തങ്ങ ചെക് പോസ്റ്റ് വഴി മാത്രമാണ് യാത്രക്കാരെ കടത്തിവിട്ടിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts