ബെഗളുരു: ക്ഷേത്ര വരുമാനത്തിലും സംസ്ഥാനത്ത് വൻ ഇടിവെന്ന് റിപ്പോർട്ടുകൾ പുറത്ത്, ലോക്ഡൗൺ കാലത്ത് മുസാരിസ് വകുപ്പിന്റെകീഴിലുള്ള ക്ഷേത്രങ്ങളിൽ വരുമാനനഷ്ടം 600 കോടിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽമാത്രം ഏപ്രിൽ മേയ് മാസങ്ങളിൽ 14 കോടിരൂപയാണ് വരുമാന നഷ്ടം. ഇതോടെ ക്ഷേത്രങ്ങളെ ആശ്രയിച്ച് കഴിയുന്നവരുടെ ഭാവിയും അനിശ്ചിതത്വത്തിലായി കഴിഞ്ഞു.
സംസ്ഥാനത്ത് ക്ഷേത്രങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന അനേകരാണുള്ളത്, വലുതും ചെറുതുമായി അനേകം ക്ഷേത്രങ്ങളുള്ള സ്ഥലമാണ് സംസ്ഥാനം.
ലോക്ക് ഡൗൺ ആരാധനാലയങ്ങൾക്കും ബാധകമായതോടെ പല ക്ഷേത്രങ്ങളിലും പൂജാരിമാരുടെ നേതൃത്വത്തിൽ നിത്യപൂജകൾ മാത്രമാണ് നടന്നത്, വലിയ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കടകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും വൻ നഷ്ടമാണ് സംഭവിച്ചിരിയ്ക്കുന്നത്.
വളരെ ഉയർന്ന തുകയ്ക്കാണ് ഇവരിൽ പലരും ക്ഷേത്രപരിസരങ്ങളിൽ കടകളും സ്ഥാപനങ്ങളും നടത്തുന്നതിന് കരാർ എടുത്തിരിക്കുന്നത് എന്നത് ഇവരുടെ നഷ്ടം ഉയർത്തുന്നു.
വരുമാനം നിലച്ചതോടെ പല ക്ഷേത്രങ്ങളും പ്രതിസന്ധിയാലാണ്, സർക്കാർ പ്രത്യേകപദ്ധതി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം ജൂൺ എട്ടുമുതൽ സംസ്ഥാനത്തെ ആരാധാനലയങ്ങൾ തുറക്കും. നേരത്തേ ജൂൺ ഒന്നിന് തുറക്കാനാണ് പദ്ധതി ഇട്ടിരുന്നതെങ്കിലും കേന്ദ്ര നിർദേശത്തെ തുടർന്ന് മാറ്റുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.