ബെംഗളൂരു : നിസർഗ ചുഴലിക്കാറ്റ് കർണാടക അതിർത്തി കടന്നു പോയതായി ഔദ്യോഗിക വൃത്തങ്ങൾ ഇന്ന് അറിയിച്ചു .
മഴയും അതിശക്തമായ കാറ്റും ഉണ്ടായെങ്കിലും ചുഴലിക്കാറ്റ് കർണാടകയിൽ ഒരിടത്തും ബാധിക്കപ്പെട്ടിട്ടില്ല
“നിസർഗ കർണാടക കടന്നുപോയി . എവിടെയും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിവ് കിട്ടിയിട്ടില്ല” എന്ന് കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി ടി കെ അനിൽകുമാർ പറഞ്ഞു .
“ശക്തമായ മഴ നമ്മൾ പ്രതീക്ഷിച്ചിരുന്നു . അതിനാൽ തന്നെ ഡെപ്യൂട്ടി കമ്മിഷണർമാരെ വിവരം മുൻകൂട്ടി അറിയിച്ചിരുന്നു . മൽസ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് കൊടുത്തിരുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
Related posts
-
നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
ബെംഗളൂരു: സർക്കാർ നിശ്ചയിച്ച നിരക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് യാത്രക്കാരിൽ നിന്ന് അമിത... -
പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
ബെംഗളൂരു: അശ്ലീല വീഡിയോ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എം.പി... -
കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
ബെംഗളൂരു: കാവേരി നദി ജലതർക്കത്തെ തുടർന്ന് ഇന്ന് കർണാടകയിൽ ബന്ദ് ആഹ്വാനം...
