യുജി, പിജി തലത്തിൽ ഓൺലൈൻ പരീക്ഷകൾ സാധ്യമല്ല”, ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണൻ

ബെംഗളൂരു: സംസ്ഥാന സർക്കാറിന് കീഴിൽ വരുന്ന സർവകലാശാലകളിലും സർക്കാർ കോളേജുകളിലും ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് ഓൺ‌ലൈൻ പരീക്ഷ നടത്താനുള്ള സാധ്യത ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി. അശ്വത് നാരായണൻ പറഞ്ഞു.

തിങ്കളാഴ്ച ബെംഗളൂരുവിൽ നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുത്ത് നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ പരീക്ഷ നടത്താൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. ഓഫ്‌ലൈൻ മോഡിലാണ് പരീക്ഷകൾ നടത്തുക എന്നാണ് കണക്കാക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

അതെ സമയം ഓൺ‌ലൈൻ മോഡ് വഴി പരീക്ഷകൾ നടത്താൻ വിദ്യാർത്ഥികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ആവശ്യം ഉയരുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

ചില സ്വകാര്യ സർവകലാശാലകൾക്ക് ഓൺലൈൻ പരീക്ഷകൾ സാധ്യമായേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
[masterslider id="10"]

Related posts