യുജി, പിജി തലത്തിൽ ഓൺലൈൻ പരീക്ഷകൾ സാധ്യമല്ല”, ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണൻ

ബെംഗളൂരു: സംസ്ഥാന സർക്കാറിന് കീഴിൽ വരുന്ന സർവകലാശാലകളിലും സർക്കാർ കോളേജുകളിലും ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് ഓൺ‌ലൈൻ പരീക്ഷ നടത്താനുള്ള സാധ്യത ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി. അശ്വത് നാരായണൻ പറഞ്ഞു. തിങ്കളാഴ്ച ബെംഗളൂരുവിൽ നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുത്ത് നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ പരീക്ഷ നടത്താൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. ഓഫ്‌ലൈൻ മോഡിലാണ് പരീക്ഷകൾ നടത്തുക എന്നാണ് കണക്കാക്കുന്നത് എന്നും മന്ത്രി പറഞ്ഞു. അതെ സമയം ഓൺ‌ലൈൻ മോഡ് വഴി പരീക്ഷകൾ നടത്താൻ വിദ്യാർത്ഥികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ആവശ്യം…

Read More
Click Here to Follow Us