ദുബായിൽ നിന്ന് ബെംഗളൂരുവിലെത്തി 3 ദിവസം ജോലി ചെയ്ത് ബസ്സിൽ ഹൈദരാബാദിലേക്ക് പോയ ടെക്കിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു;യുവാവുമായി ബന്ധപ്പെട്ട 80 ഓളം പേർ നിരീക്ഷണത്തിൽ.

 

ബെംഗളൂരു : ഹൈദരാബാദിൽ ഒരു യുവാവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതു ചേർത്ത് ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5 ആയി. ഡൽഹിയി ഇന്നലെ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

മുൻപ് ചൈനയിൽ പഠിച്ചിരുന്ന കേരളത്തിൽ നിന്നുള്ള 3 വിദ്യാർത്ഥികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു ,പിന്നീട് അവർ ചികിൽസക്ക് ശേഷം ആശുപത്രി വിട്ടു.

ഹൈദരാബാദിൽ കൊറോണ ബാധ സ്ഥിരീകരിച്ച യുവാവ് ദുബായിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ച് മറ്റ് രാജ്യങ്ങളിലെ സഹപ്രവർത്തകരിൽ നിന്നായിരിക്കാം രോഗം ബാധിച്ചത്.

  വെയിലത്ത് ഉണങ്ങുന്നത് കോടികൾ; പി.ഡബ്ല്യു.ഡി ഓഫീസിലെ മഴവെളളത്തിൽ മുങ്ങിയ ഫയലുകൾക്ക് 'സൺ ബാത്ത്'; ദുരൂഹത ആരോപിച്ച് പൊതുജനം!

ദുബായിൽ നിന്ന് കഴിഞ്ഞ ആഴ്ച ഫെബ്രുവരി 19ന് ബെംഗളൂരിലെത്തിയ യുവാവ് 3 ദിവസം ഓഫീസിൽ ജോലി ചെയ്തതിന് ശേഷം 22 ന് സ്വകാര്യ ബസിൽ ഹൈദരാബാദിലേക്ക് പോകുകയായിരുന്നു.

അവിടെ നിന്ന് ചെറിയ പനിയും മറ്റും തോന്നിയ യുവാവ് അപ്പോളോ ആശുപത്രി സന്ദർശിക്കുകയായിരുന്നു. അവിടെ നിന്ന് എടുത്ത സാമ്പിൾ പൂനെ ലാബിലേക്ക് അയക്കുകയും വൈറസ് ബാധ സ്ഥിരീകരിക്കുകയുമായിരുന്നു.

തുടർന്ന് ഇന്നലെ വൈകുന്നേരം യുവാവിനെ സൈക്കന്ദരാബാദിന് സമീപമുള്ള ഗാന്ധി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയുടെ ഏഴാം നിലയിൽ സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലേക്ക് യുവാവിനെ മാറ്റി.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

കമ്പനിയുടെ വിവരങ്ങളും യാത്ര ചെയ്ത ബസ്സിൻ്റെ വിവരങ്ങളും കർണാടകയിലെ അധികാരികൾക്ക് കൈമാറിയിട്ടുണ്ടെന്ന് തെലങ്കാന ആരോഗ്യ മന്ത്രി എട്ടാല രാജേന്ദ്ര ഇന്നലെ ഹൈദരാബാദിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുവാവിൻ്റെ കൂടെ ജോലി ചെയ്തവരോട് 15 ദിവസത്തോളം സ്വയം നിരീക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബസിൽ യാത്ര ചെയ്തവരും അപ്പോളോ ആശുപത്രിയിലെ ജീവനക്കാർ അടക്കം 80 പേർ നിരീക്ഷണത്തിൽ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
[masterslider id="10"]

Related posts