അധോലോക കുറ്റവാളി രവി പൂജാരിയെ പറ്റിച്ച് 2 കോടി രൂപ തട്ടിയെടുത്ത കേരളാ പോലീസിൻ്റെ ഉയർന്ന ഉദ്യോഗസ്ഥർ ആരെല്ലാം? അന്വേഷണം തുടരുന്നു.

ബെംഗളൂരു: കേരള പൊലീസിലെ ഉന്നതരുമായുള്ള ക്വട്ടേഷൻ ഇടപാട് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി.

ക്വട്ടേഷനിൽ ഇടനിലക്കാരായി
നിന്നുകൊണ്ട് കേരള പോലീസിലെ രണ്ട്
ഉന്നതർ രണ്ട് കോടി രൂപ തട്ടിയതായാണ്
രവി പൂജാര അന്വേഷണ ഉദ്യോഗസ്ഥരോട്
വെളിപ്പെടുത്തിയത്.

ഇതിൽ ഒരു ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുവെന്നാണ് സൂചന.

പത്ത് വർഷം മുൻപാണ് സംഭവം നടന്നത്.കള്ളപ്പണവിവാദമടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പിൽ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

രണ്ടരക്കോടി രൂപയായിരുന്നു. ക്വട്ടേഷൻ. ഇതിൽ ഇടനിലക്കാരായി
നിന്നാണ് പൊലീസ് ഉദ്യോഗസ്ഥർ രണ്ട് കോടി രൂപ തട്ടിയത്.

തനിക്ക് അമ്പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും ബാക്കി രണ്ട് കോടി രൂപ പൊലീസ് ഉദ്യോഗസ്ഥർ തട്ടിയെടുത്തുവെന്ന് രവി പൂജാരി ബെംഗളൂരു പോലീസിനോടും ക്രൈം ബ്രാഞ്ചിനോടും
വെളിപ്പെടുത്തി.

പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ചോദ്യം ചെയ്യുന്ന എല്ലാ ഏജൻസികളോടും
രവി പൂജാര വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ്
സൂചന.

  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

സംഭവത്തിൽ ഉന്നതതല അന്വേഷണം
നടക്കുമെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
[masterslider id="10"]

Related posts