റെഡ്ഡി സഹോദരൻമാരുടെ സന്തത സഹചാരിയും സംസ്ഥാന മന്ത്രിയുമായ ശ്രീരാമുലുവിൻ്റെ മകളുടെ രാജകീയ വിവാഹം ആരംഭിച്ചു;ചെലവ് 500 കോടി ?

 

ബെംഗളൂരു: ഖനികളുടെ നാടായ ബല്ലാരി വീണ്ടുമൊരു ആഡംബരവിവാഹത്തിന് വേദിയാവുന്നു.

മുതിർന്ന ബി.ജെ.പി. നേതാവും കർണാടകത്തിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയുമായ ബി. ശ്രീരാമുലുവിന്റെ മകളുടെ വിവാഹമാണ് കോടികൾ ചെലവഴിച്ച് നടത്തുന്നത്.

9 ദിവസം നീണ്ടുനിൽക്കുന്ന വിവാഹ ചടങ്ങിന് പ്രതീക്ഷിക്കുന്ന ചിലവ് 500 കോടി രൂപയാണ്.

ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയാണ് വരൻ. പരമ്പരാഗത ചടങ്ങുകൾ അനുസരിച്ച് മാർച്ച് അഞ്ചിന് ബെംഗളൂരു പാലസ് ഗ്രൗണ്ടിലാണ് വിവാഹമെങ്കിലും ബല്ലാരിയിലെ ശ്രീരാമുലുവിന്റെ വീട്ടിൽ ഫെബ്രുവരി 27-നുതന്നെ ആഘോഷച്ചടങ്ങുകൾ തുടങ്ങി. കർണാടക കണ്ടിട്ടുളളതിലെ ഏറ്റവും വലിയ ആഢംബര വിവാഹമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകൾ.

40 ഏക്കറോളം വരുന്ന സ്ഥലത്താണ് കൂറ്റൻ വിവാഹ പന്തൽ തയ്യാറാക്കിയിരിക്കുന്നത്.

വിവാഹ ചടങ്ങുകൾക്ക് മാത്രം 27 ഏക്കറും അതിഥികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ 15 ഏക്കറും ഉപയോഗിക്കും.

http://bangalorevartha.in/archives/4385

ഹംപി വിരൂപാക്ഷ ക്ഷേത്ര മാതൃകയിലാണ് പ്രധാന വേദി ഒരുക്കുന്നത്. 300 കലാകാരന്മാർ മൂന്ന് മാസത്തോളമായി വിവാഹവേദി ഒരുക്കാനുള്ള ശ്രമത്തിലാണ്.

ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായുമുണ്ട്.
മുഖ്യമന്ത്രി യെദ്യൂരപ്പ, മറ്റു മന്ത്രിമാർ, രാഷ്ട്രീയ പ്രമുഖർ, വ്യവസായികൾ തുടങ്ങിയവർക്കും വിവാഹത്തിലേയ്ക്ക് ക്ഷണമുണ്ട്.

http://bangalorevartha.in/archives/4259

കന്നട സിനിമാ താരങ്ങൾക്ക് പുറമേ ബോളിവുഡ് താരങ്ങളും വിവാഹത്തിൽ പങ്കെടുക്കും.ഏലം, സിന്ദൂരം, മഞ്ഞൾപ്പൊടി എന്നിവയുൾപ്പെടുത്തി ആരോഗ്യവുമായി ബന്ധപ്പെട്ട ആശയത്തിലാണ് വിവാഹക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ബോളിവുഡ് നടി ദീപിക പദുകോണിന്റെ വിവാഹത്തിന് മേക്കപ്പ് ചെയ്ത സാനിയ സർധാരിയയാണ് ശ്രീരാമുലുവിന്റെ മകളെയും അണിയിച്ചൊരുക്കുന്നത്.

ബെല്ലാരിയിലെ വീട്ടിൽ പരമ്പരാഗതനൃത്തങ്ങളും കലാരൂപങ്ങളും ശിങ്കാരിമേളവുമെല്ലാമായി ആഘോഷം പൊടിപൊടിക്കുകയാണ്.

http://bangalorevartha.in/archives/4234

ബി.ജെ.പി. നേതാക്കളായ ജനാർദനറെഡ്ഡിക്കും ആനന്ദ്സിങ്ങിനും പിന്നാലെ ശ്രീരാമുലുവും മകളുടെ വിവാഹത്തിനായി കോടികൾ വാരിയെറിയുകയാണ്.

ബെളളാരിയിലെ ഖനി രാജാക്കൻമാർ ആയിരുന്ന റെഡ്ഡി സഹോദരൻ മാരുടെ അടുത്ത വ്യക്തിയാണ് ശ്രീരാമുലു.

ജനാർദ്ധന റെഡ്ഡി ജയിലിലായതോടെ  2011 – 14 കാലഘട്ടത്തിൽ ബി.എസ്.ആർ കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചിരുന്നു ശ്രീരാമുലു. യെദിയൂൂരപ്പ മന്ത്രി സഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മൽസരത്തിൽ ശ്രീരാമുലുവും ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us