ഡൽഹിയിൽ നിന്നും നഗരത്തിലേക്ക് കർണാടക എക്സ്പ്രസിൽ യാത്ര ചെയ്ത മലയാളി വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി;അവസാന മൊബൈൽ സിഗ്നൽ ലഭിച്ചത് യെലഹങ്കയിൽ വച്ച്.

ബെംഗളൂരു: ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയെ ഇന്നലെ ദുരൂഹസാഹചര്യത്തില്‍ തീവണ്ടി യാത്രക്കിടെ ഇന്നലെ കാണാതായി.

ന്യൂഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലെക്കുള്ള യാത്രാമധ്യയാണ് മലയാളി വിദ്യാര്‍ത്ഥിനി ജോഷ്ലി ഗബ്രിയേലിനെ (21) കാണാതായത്.

ഡല്‍ഹിയിലെ ഗബ്രിയെലിന്റെ ഇളയ മകളായ ജോഷ്‌ലിയെ ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവിലെക്കുള്ള കര്‍ണ്ണാടക എക്സ്‌പ്രസ് ട്രെയിനില്‍ ആണ് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്.

ഡല്‍ഹിയിലെ എബി ട്യൂട്ടോറിയലില്‍ നിയമ പഠനത്തിനു പരിശീലനം തേടുകയായിരുന്നു ജോഷ്‌ലി.

നഗരത്തിലെ  ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന സഹോദരനെ കാണാനാണ് അവർ യാത്ര തിരിച്ചത്.

കെ.എസ്.ആർ സിറ്റി റെയിൽവേ സ്‌റ്റേഷനിൽ കാത്തുനിന്ന സഹോദരന് ജോഷ് ലിയെ കണ്ടെത്താനായില്ല.

തീവണ്ടി സിറ്റി റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടും ജോഷ്ലി എത്താതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സഹോദരി മിസ്സിങ് ആണെന്ന് മനസിലായത്.

തുടര്‍ന്ന് ബംഗളൂരു പൊലീസിലും റെയില്‍വേ പൊലീസിലും പരാതി നല്‍കുകയായിരുന്നു.

ജോഷ്‌ലി. ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവിലെക്കുള്ള കര്‍ണ്ണാടക എക്സ്‌പ്രസ് ട്രെയിനില്‍ എസ് സെവന്‍ ബോഗിയിലാണ് സഞ്ചരിച്ചിരുന്നത്.

ഇതുവരെ ഒരു വിവരവും ജോഷ്‌ലിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു ലഭിച്ചിട്ടില്ല.

ബംഗളൂര് യെലഹങ്കയില്‍ നിന്നുമാണ് അവസാന മൊബൈല്‍ സിഗ്‌നല്‍ പൊലീസിനു ലഭിച്ചത്.

അത് ഏകദേശം മൂന്നു അന്‍പത്തിയൊന്നിനാണ്. അതിനു ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ല.

പൂണെയിലെ അഹമ്മദ് നഗറില്‍ വെച്ച്‌ ജോഷ്‌ലി തീവണ്ടിയില്‍ ഉണ്ടായിരുന്നുവന്നു ബന്ധുക്കള്‍ ഉറപ്പിച്ചിട്ടുണ്ട്.

അത് കഴിഞ്ഞു പിന്നെ ഒരു വിവരവും ലഭിച്ചില്ല. മൊബൈല്‍ പിന്നെ സ്വിച്ച്‌ ഓഫ് ആണ്. ഒന്നിന് ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന കര്‍ണ്ണാടക എക്സ്‌പ്രസിലാണ് പെണ്‍കുട്ടി യാത്ര തിരിച്ചത്. യെലഹങ്ക മൊബൈല്‍ ലൊക്കേഷന്‍ കാണിച്ചു എന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്. പലതവണ ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവിലേക്ക് ജോഷ്‌ല പോയിട്ടുണ്ടെന്നു പിതാവ് ഗബ്രിയേല്‍ പറയുന്നു.

എല്ലാം ഫ്‌ളൈറ്റ് യാത്രയായിരുന്നു. ആദ്യമായാണ് ട്രെയിനില്‍ യാത്ര തിരിക്കുന്നത്.

ഒന്നേകാലിന് എത്തേണ്ട ട്രെയിന്‍ എത്തിയത് നാലേ കാലിനാണ്. സഹോദരന്‍ മജസ്റ്റിക്കില്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു.

പക്ഷെ ജോഷ്‌ല എത്തിയില്ല- ഗബ്രിയേല്‍ പറയുന്നു. ജോഷ്‌ലയെ തിരോധാനവുമായി ബന്ധപ്പെട്ടു കര്‍ണാടക പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഡല്‍ഹി-9810006469, ബംഗളൂര് 9599915460 നമ്പരുകളില്‍ ബന്ധപ്പെടണമെന്നാണ് അറിയിപ്പില്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us