“അവിശ്വസനീയ”മായ ഓഫറുമായി ഒരു കാർ സർവ്വീസ് സെന്റർ;മലയാളികൾ നടത്തുന്ന ഈ സ്ഥാപനത്തിൽ കാർ സർവീസ് ചെയ്താൽ 2 കിലോ സവാള തികച്ചും സൗജന്യം…വേഗമാകട്ടെ… ഓഫർ പരിമിത കാലത്തേക്ക് മാത്രം!

ബെംഗളൂരു: രാജ്യത്തെ ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കാർ സർവീസ് ചെയ്യാനെത്തുന്ന ഉപഭോക്താക്കൾക്ക് ” അവിശ്വസനീയമായ”ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് നഗരത്തിലെ കാർ സർവീസ് സെന്റർ.

സർവീസ് സെന്ററിലെത്തി കാർ സർവീസ് നടത്തുന്ന എല്ലാവർക്കും രണ്ട് കിലോ ഉള്ളി സൗജന്യമായി ലഭിക്കുമെന്നാണ് ആ വാഗ്ദാനം.

രസകരമായ ഈ ഓഫർ നൽകി തുടങ്ങിയ ശേഷം നിരവധി ആളുകൾ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നതായി സർവീസ് സെന്റർ ഉടമകളായ രെഞ്ചുവും ജിനോ കുര്യനും പറയുന്നു.
ഇരുവരും മലയാളികളാണ്.

  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!

ഉള്ളി വില കുതിച്ചയുമ്പോൾ ഇതുമായി ബന്ധപ്പെടുത്തി സർവീസ് ഒന്ന് രസകരമാക്കാം എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയൊരു ഓഫർ പ്രഖ്യാപിച്ചതെന്ന് രെഞ്ചു പറഞ്ഞു.

കാറുമായി ജനറൽ സർവീസിനെത്തുന്ന എല്ലാവർക്കും രണ്ട് കിലോ ഉള്ളി ലഭിക്കും. 1400 രൂപ മുതലാണ് ഇവിടെ ജനറൽ സർവീസിനുള്ള ചെലവ്.
ഇവർക്ക് മഹാദേവ പുരയിലും ഇലക്ട്രോണിക് സിറ്റിയിലും ഗാരേജുകൾ ഉണ്ട്. സർവീസ് ബുക്ക് ചെയ്യാൻ www.bookmycarservice.in സന്ദർശിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
[masterslider id="10"]

Related posts